Posts

Showing posts from 2008

വിഷപാമ്പിന്റെ നീളം

ഒ ടുവില്‍ രാജീവും പാമ്പിനെ വളര്‍ത്താന്‍ തുടങ്ങി. പാമ്പുകളോടുള്ള സ്നേഹമോ പരീക്ഷണങ്ങളിലുള്ള താത്പര്യമോ അല്ല രാജീവിനെ അതിനു പ്രേരിപ്പിച്ചത്. പാമ്പുകളെ രാജീവിന് പ പേടിയായിരുന്നു, പ്രത്യേകിച്ച് വിഷപാമ്പുകളെ. എന്നിട്ടും രാജീവ് പാമ്പിനെ, അതും ഒന്നാംതരം വിഷപാമ്പിനെ വളര്‍ത്താന്‍ തുടങ്ങിയെന്നു കേട്ടപ്പോള്‍ ആദ്യം എനിക്കും വിശ്വാസംവന്നില്ല. അന്വേഷിച്ചപ്പോള്‍ സംഭവം സത്യം. ഒരു ഒന്നാന്തരം ശംഖുവരയനാണ് രാജീവിന്റെ വീട്ടിലെ പുതിയ അതിഥി. വെള്ളിക്കെട്ടന്‍ എന്നൊക്കെ നാട്ടുകാര്‍ വിളിക്കുന്ന, അണലിവര്‍ഗത്തില്‍ പെടുന്ന ഒന്നാന്തരം വിഷപാമ്പ്. കാണാന്‍ തന്നെ എന്തൊരു ചേലാണ് ആ പാമ്പിനെ. രാജീവ് അടിച്ചുപാമ്പാകുന്നതല്ലാതെ ഒരു പാമ്പിനെ വളര്‍ത്താന്‍ തീരുമാനിക്കണമെങ്കില്‍ അതിനുപിന്നില്‍ എന്തെങ്കിലും ഉ ാവ . ആ ഫ്ളാഷ്ബാക്ക് തിരക്കാന്‍തന്നെ ഞാന്‍ തീരുമാനിച്ചു. നഗരത്തിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ അ(ര)ക്ക ശമ്പളക്കാരനാണ് രാജീവ്. അങ്ങനെയിരിക്കെയാണ് ഒരു ശംഖുവരയന്‍ അവിടെത്തുന്നത്. ആ സ്ഥാപനത്തിലെ മറ്റ് പാമ്പുകളെക ് ഒരു ഹായ് പറയുകയായിരുന്നു ആ വെള്ളിക്കെട്ടന്റെ ഉദ്ദേശമെന്ന് പരദൂഷണക്കാര്‍ ഇപ്പോഴും പാടിപ്പരത്തുന്നു ് എന്നത് വേറെ കഥ. എന്

ഓട്ടോ ചേട്ടന്‍

Image
എ ന്തു ചെയ്യാനെന്നു പറ, കൈയില്‍ അഞ്ചു പൈസ ഇല്ലാഞ്ഞിട്ടാണ് വല്ലവന്റെയും കൈയില്‍നിന്ന് ഒരു ബീഡി ഇരന്നുവാങ്ങിവലിച്ചത്. അപ്പോള്‍ ദാ മുന്നില്‍വന്നു നില്‍ക്കുന്നു രണ്ട് കാക്കി ധാരികള്‍. പിഴയടക്കണമത്രേ, പിഴ. എവിടുന്നിട്ടെടുത്ത് അടയ്ക്കാന്‍. രാവിലെ കൈയിലുണ്ടായിരുന്നതത്രയും പിടിച്ചുപറിച്ചിട്ടാണ് വീണ്ടും പിഴിയാന്‍ വന്നുനില്‍ക്കുന്നത്. ഒന്നുമില്ലെങ്കിലും രണ്ടുപേരുടെയും യൂണിഫോമിന്റെ നിറമെങ്കിലും ഒന്നാണെന്ന് ഓര്‍ക്കണ്ടേ. ഒരു കാക്കിക്കാരന് മറ്റൊരു കാക്കിക്കാരനെ കണ്ടുകൂടെന്നു വന്നാല്‍.... പണ്ടാരോ പറഞ്ഞപോലെ, മൊത്തം എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ...ഓട്ടോക്കാരന്‍ ചന്ദ്രന് അരിശം അടങ്ങുന്നില്ല. അല്ല, അതിന് ചന്ദ്രന്‍ചേട്ടനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഇത്തരമൊരു അവസ്ഥയില്‍ വന്നുപെട്ടുപോയാല്‍ ആരായാലും അത്മരോഷംകൊണ്ടുപോകും. എന്നിട്ടും അസഭ്യ വാക്കുകള്‍ ഉപയോഗിക്കാത്തത് ചന്ദ്രേട്ടന്റെ സംസ്കാരത്തെയാണ് വെളിപ്പെടുത്തുന്നത്. മാന്യമായി ഓട്ടോ ഓടിച്ച് ഒരു കൊച്ചുകുടുംബത്തെ പോറ്റുന്ന വ്യക്തിയാണ് ചന്ദ്രേട്ടന്‍. ഓട്ടോ ഓടിക്കല്‍ എപ്പോഴുമില്ല. പാര്‍ട്ടി പ്രവര്‍ത്തനം കഴിഞ്ഞുള്ള സമയങ്ങളില്‍ മാത്രം. ഭരണപക്ഷത്തെ ഒരു പാര

ഒരു പി.എസ്.സി കഥ

Image
അജീഷ്, സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്‍. നമ്മള്‍ തുടര്‍ന്നുവരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണംകൊണ്ട്, സ്വന്തം കഴിവ് മറ്റുതരത്തില്‍ വിനിയോഗിക്കാതെ ബിരുദ പഠനത്തിലേക്കുമാത്രം ശ്രദ്ധയൂന്നിയ ചെറുപ്പക്കാരന്‍. ഏതായാലും നല്ല നിലയില്‍തന്നെ ബിരുദധാരിയാവാന്‍ അജീഷിന് കഴിഞ്ഞു. സാധാരണ ബിരുദധാരികളെപ്പോലെ അജീഷിനും ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളു, എങ്ങനെയും പഠിച്ച് ഒരു സര്‍ക്കാര്‍ ഉദ്യോ ഗസ്ഥനാവുക. ടെസ്റ്റുകള്‍ കുറേ എഴുതിയെങ്കിലും ഭാഗ്യദേവതമാത്രം അജീഷിനെ അകമഴിഞ്ഞ് അനുഗ്രഹിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ഷോര്‍ട്ട് ലിസ്റ്റില്‍ അജീഷും ഉള്‍പ്പെടുന്നത്. ആ വിവരം അറിഞ്ഞ അന്നുതന്നെ അഭിമുഖ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും അജീഷ് ആരംഭിച്ചു. കാത്തിരുന്നു കിട്ടിയ കനി കൈവഴുതിപോകാതെ നോക്കണമല്ലോ? ഇതിനിടെയെല്ലാം അഭിമുഖത്തിന്റെ തീയതി ആയോ എന്ന് അജീഷ് പി.എസ്.സി ഓഫീസില്‍ തിരക്കുന്നുമുണ്ട്. ഒടുവില്‍ ആ ദിനം സമാഗതമായതായി ഒരു കൂട്ടുകാരന്‍ പറഞ്ഞാണ് അജീഷ് അറിഞ്ഞത്. പട്ടത്തുള്ള പി.എസ്.സി ആസ്ഥാനത്ത് വിളിച്ചുചോദിച്ചാല്‍ ആ സുദിനം എന്നാണെന്ന് അറിയാമെന്നും കൂട്ടുകാരന്‍ പറഞ്ഞതോടെ അജീഷിന് ആകാംഷയായി. പി.എസ്.സി

എങ്കിലും എന്റെ പോലീസുകാരാ...

Image
അ ന്നൊരു 31 ആയിരുന്നു ദിവസം. വര്‍ഷത്തിനും മാസത്തിനും പ്രസക്തി ഇല്ലാത്തതിനാല്‍ അതിവിടെ കുറിക്കുന്നില്ല. അല്ലെങ്കിലും ശ്രീപത്മനാഭന്റെ നാലുകാശുപറ്റി ജീവിക്കുന്ന ഒരാള്‍ക്ക് എന്ത് വര്‍ഷം, എന്ത് മാസം. ഓരോ മാസവും തള്ളി നീക്കുന്നതിന്റെ ബുദ്ധിമുട്ട് അവര്‍ക്കുമാത്രമേ അറിയൂ. ആളിന്റെ പേരിനും പ്രസക്തിയില്ല. എങ്കിലും അയാളെ എന്തെങ്കിലും വിളിച്ചല്ലേപറ്റൂ. അതുകൊണ്ടുമാത്രം നമുക്ക് അയാളെ ഷിബു എന്നു വിളിക്കാം. അപ്പോള്‍ ഷിബു എന്ന പേര് ഉറപ്പിച്ചു, ഒരുതരം, രണ്ടുതരം, മൂന്നുതരം. ഷിബു കായലോരങ്ങളുടെ നാട്ടില്‍നിന്നാണ് നഗരത്തിലെത്തിയത്. സര്‍ക്കാര്‍ സര്‍വീസില്‍ മേശമല്ലാത്ത ജോലിയുമുണ്ട്. സകുടുംബം നഗരഹൃദയത്തില്‍ വീട് വാടകയ്ക്ക് എടുത്താണ് ജീവിതം. ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയുംപോലെ തിരുവനന്തപുരം നഗരത്തില്‍ സ്വന്തമായൊരു വീടെന്നതാണ് ഷിബുവിന്റെയും സ്വപ്നം. ഇപ്പോള്‍ സ്വന്തമായി ആകെയുള്ളത് ഒരു ഇരുചക്രശകടംമാത്രം. ഇവിടെ വിഷയം അതൊന്നുമല്ല. പറയാനുള്ള കഥയും അതല്ല. അത്യാവശ്യം മദ്യസേവ നടത്തുന്നവരുടെ പട്ടികയില്‍ മാന്യമായ സ്ഥാനമുള്ള ഒരു വ്യക്തിയാണ് ഷിബു. അത്യാവശ്യത്തിന് മുകളിലേക്ക് പോകാറുമില്ല. അത് ഷിബുവിന് നിര്‍ബന്ധവുമാണ്. ഈ സ

പ്രതികരണശേഷി

Image
ര മേഷ് ഒരു സ്ഥിരം മദ്യപാനിയൊന്നുമല്ല. അതേസമയം മദ്യപിക്കുന്നവരോട് സ്നേഹമാണുതാനും. രമേഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇത്ര സത്യസന്ധര്‍ ലോകത്ത് വേറെ ആരാ ഉള്ളത്. മനുഷ്യര്‍ ഓരോന്നു നേടാനായി പരസ്പരം കടിച്ചുകീറുകയും കുത്തിക്കൊല്ലുകയും ചെയ്യുന്ന നാടാണിത്. അവിടെ ഒരു ക്രമസമാധാന പ്രശ്നവും ഉണ്ടാക്കാത്തത് മദ്യപാനികളാണെന്ന് രമേഷ് സാക്ഷ്യം പറയുന്നു. ഓണമാവട്ടെ, ഹര്‍ത്താല്‍ ആവട്ടെ... ഏന്തും ഏതും ആഘോഷമാക്കിമാറ്റുന്നവരാണ് മദ്യപാനികള്‍. അവരുടെ മനസിന്റെ നൈര്‍മല്യമാണ് അത് കാണിക്കുന്നത്. എല്ലാം ആഘോഷിക്കാനുള്ള ആ മനസ് മദ്യപാനികള്‍ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്. ഒരു ചോദ്യത്തിനും ഉത്തരമല്ല മദ്യം, എന്നാല്‍ എല്ലാ ചോദ്യങ്ങളും മറക്കാനുള്ള ഒറ്റമൂലിയാണ് മദ്യമെന്ന മല്ല്യ തീയറി ഉണ്ടായതുതന്നെ ഇവരെ നന്നായി പഠിച്ചശേഷമാണെന്നാണ് പണ്ഡിതമതം. മദ്യപന്‍മാരുടെ ക്ഷമാശീലമാണ് രമേഷിനെ ഏറെ ആകര്‍ഷിച്ചത്. ബിവറേജസിനുമുന്നില്‍ കിലോ മീറ്ററുകള്‍ നീണ്ട ക്യൂ രൂപപ്പെട്ടാല്‍പോലും ആരും വരി തെറ്റിക്കാറില്ല. ക്യൂവിനിടയില്‍ നുഴഞ്ഞുകയറുന്നവരും അതു തടയുന്നവരും തമ്മിലുള്ള വാക്കുതര്‍ക്കം മറ്റെവിടെയും കാണാനാകും. സിനിമാ തീയേറ്ററില്‍ പോലും. പക്ഷേ ഇവിടെ അതുമ

സ്മോക് ഫ്രീ കാമ്പസ് അഥവാ ഐ ടി സി കാമ്പസ്

Image
പുക വലിക്കുന്നവരെ എനിക്കു ഇഷ്ടമല്ല. ഇഷ്ടമല്ലെന്ന് പറഞ്ഞാല്‍ മാത്രം പോര, പുച്ഛവുമാണ്. അല്ലെങ്കില്‍തന്നെ പുകവലിക്കാരെ ഇത്രത്തോളം വെറുക്കാന്‍ എന്നെക്കാള്‍ യോഗ്യത മറ്റാര്‍ക്കാണുള്ളത്. ഒന്നും രണ്ടും വര്‍ഷമല്ല, രണ്ട് ദശാബ്ദമാണ് ഞാന്‍ സിഗരറ്റ് വലിച്ചുകൂട്ടിയത്. തുടക്കംമുതലേ ചെയിന്‍ സ്മോക്കര്‍ ആകാനായിരുന്നു എന്റെ ശ്രമം. അതുകൊണ്ടുതന്നെ ഈ 20 വര്‍ഷവും ഞാന്‍ ചെയിന്‍സ്മോക്കര്‍ ആയി തുടര്‍ന്നു. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഞാന്‍ വലി നിര്‍ത്തുകയും ചെയ്തു. നന്നാവുന്നതിന്റെ ഭാഗമായി അതിനെ പലരും കണ്ടു, വിലയിരുത്തി. പക്ഷേ അതായിരുന്നില്ല സത്യം. എന്നെക്കൊണ്ട് വലിക്കാന്‍ കഴിയുന്നില്ല. പുക അകത്തോട്ട് ചെല്ലുമ്പോള്‍ ഒരു വല്ലായ്മയും ശ്വാസം മുട്ടലും. ഒരു കവിള്‍ പുകപോലും ഉള്‍ക്കൊള്ളാന്‍ ശരീരത്തിനാകാത്ത അവസ്ഥ. പിന്നെ എന്താ ചെയ്ക. വലി നിര്‍ത്തുകയല്ലാതെ ഗത്യന്തരമില്ലാതെ ഞാനും അതുതന്നെ ചെയ്തു, വലി നിര്‍ത്തുക എന്ന പാതകം... ഡോക്ടറുടെ ഉപദേശം അതിനൊരു കാരണമാക്കി എന്നുമാത്രം. അന്നുമുതല്‍ എനിക്ക് പുകവലിക്കാരെ ഇഷ്ടമല്ല. ഇഷ്ടമല്ലന്നു മാത്രമല്ല പുച്ഛവുമാണ്. അല്ല, ഈ പുകവലിക്കാരെ എങ്ങിനെ വെറുക്ക

മയില്‍പീലി

Image
മറവിയുടെ ഇരുട്ടറക്ക് മനസ് എന്ന് പേരിട്ടത് ആരാണെന്ന് അറി യില്ല. അതുകൊണ്ട് തന്നെ അത് എന്റെ ഗവേഷണ വിഷയവും അല്ല. എന്നിട്ടും ആ ഇരുട്ടറക്കകത്ത് ഒരു പരിശോധനക്ക് ഞാന്‍ മുതിര്‍ന്നത് പഴയ ഒരു ഓട്ടോഗ്രാഫ്തപ്പിയെടുക്കാനായിരുന്നു. പക്ഷേ കയ്യില്‍ തടഞ്ഞത് ഏറ്റവും പുതിയ നോട്ടുബുക്കും പുത്തന്‍ പേപ്പറിന്റെ പുതുമണം പോലും മാറാത്ത ബുക്ക്. താളുകള്‍ മറിക്കവെ അതിനുള്ളില്‍ ഞാന്‍ ഒരു മയില്‍ പീലിയെ കണ്ടു. അവള്‍, ആ മയില്‍ പീലി എന്നോട് ചോദിചു 'വൈ ഡിഡ് നോട്ട് ഗെറ്റ് മി?' എന്ത് മറുപടി നല്‍കണം എന്ന് അറിയാതെകുഴങ്ങിയ ഞാന്‍ ഒടുവില്‍ മയിലിന്റെ തന്നെ സഹായം തേടി. കുറച്ചു നിമിഷം ആലോചനയിലാണ്ട മയില്‍ വേദനയോടെ മൊഴിഞ്ഞു, 'ഇഫ് യു വിഷ്' എന്ന് പറഞ്ഞോളു... അങ്ങനെ ആ മയില്‍ പീലിയെ ഞാന്‍ ഇരുട്ടറക്കു പുറത്തെടുത്തു ഇപ്പോള്‍ എന്റെ പോക്കറ്റ് ഡയറിയില്‍ ഭദ്രമായി അവള്‍, ആ പീലി ജീവിക്കുന്നു

ചുഴിക്കുറ്റം

Image
പേര്‍ രാമചന്ദ്രന്‍ ആള്‍ സുമുഖനാ..ആറടി ഉയരം.. അതികായന്‍ എന്നും പറായാം. പൊലീസ് സേനയില്‍ ഹെഡ് കോണ്‍സ്റ്റ്ബിള്‍ ആണ്.നിയമം നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തന്നെ കിട്ടില്ലെന്നാണ് അതിയാ ന്റെ അവകാശ വാദം. രാമചന്ദ്രന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒക്കെ ഒരു ചുഴിക്കുറ്റം...ഇല്ലെങ്കില്‍ ഇപ്പൊള്‍ കുറഞ്ഞ പക്ഷം ഒരു ഡിവൈ എസ് പി എങ്കിലും ആകേണ്‍ടതായിരുന്നു മേല്പ്പടിയാന്‍...എന്തു ചെയ്യാം എസ് എസ് എല്‍ സി കഴിഞ്ഞപ്പോള്‍ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപൊകന്‍ രാമചന്ദ്രനു കഴിഞ്ഞില്ല. പതിവ് വില്ലന്‍, പണം... അവന്‍ തന്നെയാണ് ഇവിടെയും കളിനിയമം തെറ്റിച്ചത്. അകാലത്തില്‍ വിട്ടുപോയ പിതാവ്, കൂലിപ്പണിക്കു പോലും പോകാന്‍ കഴിയാത്ത അമ്മ. പറ ക്കമുറ്റാത്ത രണ്ട് സഹോദരിമാര്‍. എല്ലാഭാരവും രാമച്ന്ദ്രന്റെ തോളില്‍... പിന്നെന്താ ചെയ്യുക...ചുഴിക്കുറ്റം തന്നെ.... ചെയ്യാത്ത ജോലികള്‍ ഇല്ല. പത്രം ഇടല്‍ മുതല്‍ വര്‍ക്കുഷോപ്പില്‍ അസിസ്റ്റ്ന്റ് വരേ... അങ്ങനെ നീളുന്നു തസ്തികകള്‍...ഇതിനിടയില്‍ ആണു പൊലീസിലേക്ക് ആളെ എടുക്കുന്ന വിവരം അറിഞ്ഞത്. അപേക്ഷിച്ചു,പരീക്ഷ എഴുതി, ഫിസിക്കലും പാസായി.അങ്ങനെ രാമചന്ദ്രനും പൊലീസായി. ഇത്രയൊക്കെ വ്യക്തമായി പ