Posts

Showing posts from January, 2009

അപകടങ്ങളിലലെ കൌതുകം

Image
റോ ഡ ില്‍ ഒരു അപകടം കണ്ടാല്‍ നിങ്ങള്‍ എന്തുചെയ്യും? വാഹനം നിര്‍ത്താതെ സ്ഥലം വിടും എന്നായിരിക്കും മിക്കവരുടെയം ഉത്തരം. എന്നാല്‍ നീലകണ്ഠപിള്ളക്ക് പറയാനുള്ളത് ഇത്രയേയുള്ളൂ, അങ്ങനെ ചെയ്യരുത്. ഒരു കൌതുകത്തിനെങ്കിലും നിങ്ങളുടെ വാഹനം നിര്‍ത്തണം, കാര്യമെന്തെന്ന് തിരക്കണം. കഴിയുമെങ്കില്‍ പോലീസ് മഹസര്‍ തയ്യാറാക്കി മടങ്ങുംവരെയെങ്കിലും അവിടെ നില്‍ക്കുകയും വേണം. സ്വരക്ഷയ്ക്ക് ഇത്രയെങ്കിലും ചെയ്യണമെന്നാണ് നീലകണ്ഠപിള്ളയുടെ മതം. ഇതിന് അദ്ദേഹം സാക്ഷ്യം പറയുന്നത് തന്റെതന്നെ ജീവിതകഥയാണ്. വെറുമൊരു കൌതുകത്തിന് അപകടം കാണാന്‍ കാര്‍ റോഡിന്റെ ഓരത്ത് ഒതുക്കിയതിലൂടെ ഒരു കേസില്‍നിന്നും രക്ഷപ്പെട്ട അനുഭവകഥ. കൃത്യം അഞ്ചുവര്‍ഷം മുന്‍പാണ് അദ്ദേഹത്തിന് ഈ അനുഭവം ഉണ്ടാകുന്നത്. രാജവീഥി എന്നു അക്ഷരാര്‍ത്ഥത്തില്‍ പറയാവുന്ന വെള്ളയമ്പലം - കവടിയാര്‍ റോഡിലാണ് രംഗപടം. സമയം രാത്രി 10 ആകും. സോഡിയം വേപ്പറുകളില്‍ ഭൂരിപക്ഷവും അന്ധന്‍മാരായിരുന്നതിനാല്‍ വീഥിയിലെക്കുള്ള വെളിച്ചവിന്യാസം പാടെ പരാജയമായിരുന്നു. ആ വീഥിയിലേക്കാണ് നീലകണ്ഠപള്ളയും കുടുംബവും കാറോടിച്ചു ചെല്ലുന്നത്. കുറച്ച് മുന്നോട്ടുപോകുമ്പോള്‍, രാജ്ഭവനും കഴിഞ്ഞു മുന്നോട്ടുപോ