Posts

പ്രതികരണശേഷി

Image
ര മേഷ് ഒരു സ്ഥിരം മദ്യപാനിയൊന്നുമല്ല. അതേസമയം മദ്യപിക്കുന്നവരോട് സ്നേഹമാണുതാനും. രമേഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇത്ര സത്യസന്ധര്‍ ലോകത്ത് വേറെ ആരാ ഉള്ളത്. മനുഷ്യര്‍ ഓരോന്നു നേടാനായി പരസ്പരം കടിച്ചുകീറുകയും കുത്തിക്കൊല്ലുകയും ചെയ്യുന്ന നാടാണിത്. അവിടെ ഒരു ക്രമസമാധാന പ്രശ്നവും ഉണ്ടാക്കാത്തത് മദ്യപാനികളാണെന്ന് രമേഷ് സാക്ഷ്യം പറയുന്നു. ഓണമാവട്ടെ, ഹര്‍ത്താല്‍ ആവട്ടെ... ഏന്തും ഏതും ആഘോഷമാക്കിമാറ്റുന്നവരാണ് മദ്യപാനികള്‍. അവരുടെ മനസിന്റെ നൈര്‍മല്യമാണ് അത് കാണിക്കുന്നത്. എല്ലാം ആഘോഷിക്കാനുള്ള ആ മനസ് മദ്യപാനികള്‍ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്. ഒരു ചോദ്യത്തിനും ഉത്തരമല്ല മദ്യം, എന്നാല്‍ എല്ലാ ചോദ്യങ്ങളും മറക്കാനുള്ള ഒറ്റമൂലിയാണ് മദ്യമെന്ന മല്ല്യ തീയറി ഉണ്ടായതുതന്നെ ഇവരെ നന്നായി പഠിച്ചശേഷമാണെന്നാണ് പണ്ഡിതമതം. മദ്യപന്‍മാരുടെ ക്ഷമാശീലമാണ് രമേഷിനെ ഏറെ ആകര്‍ഷിച്ചത്. ബിവറേജസിനുമുന്നില്‍ കിലോ മീറ്ററുകള്‍ നീണ്ട ക്യൂ രൂപപ്പെട്ടാല്‍പോലും ആരും വരി തെറ്റിക്കാറില്ല. ക്യൂവിനിടയില്‍ നുഴഞ്ഞുകയറുന്നവരും അതു തടയുന്നവരും തമ്മിലുള്ള വാക്കുതര്‍ക്കം മറ്റെവിടെയും കാണാനാകും. സിനിമാ തീയേറ്ററില്‍ പോലും. പക്ഷേ ഇവിടെ അതുമ...

സ്മോക് ഫ്രീ കാമ്പസ് അഥവാ ഐ ടി സി കാമ്പസ്

Image
പുക വലിക്കുന്നവരെ എനിക്കു ഇഷ്ടമല്ല. ഇഷ്ടമല്ലെന്ന് പറഞ്ഞാല്‍ മാത്രം പോര, പുച്ഛവുമാണ്. അല്ലെങ്കില്‍തന്നെ പുകവലിക്കാരെ ഇത്രത്തോളം വെറുക്കാന്‍ എന്നെക്കാള്‍ യോഗ്യത മറ്റാര്‍ക്കാണുള്ളത്. ഒന്നും രണ്ടും വര്‍ഷമല്ല, രണ്ട് ദശാബ്ദമാണ് ഞാന്‍ സിഗരറ്റ് വലിച്ചുകൂട്ടിയത്. തുടക്കംമുതലേ ചെയിന്‍ സ്മോക്കര്‍ ആകാനായിരുന്നു എന്റെ ശ്രമം. അതുകൊണ്ടുതന്നെ ഈ 20 വര്‍ഷവും ഞാന്‍ ചെയിന്‍സ്മോക്കര്‍ ആയി തുടര്‍ന്നു. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഞാന്‍ വലി നിര്‍ത്തുകയും ചെയ്തു. നന്നാവുന്നതിന്റെ ഭാഗമായി അതിനെ പലരും കണ്ടു, വിലയിരുത്തി. പക്ഷേ അതായിരുന്നില്ല സത്യം. എന്നെക്കൊണ്ട് വലിക്കാന്‍ കഴിയുന്നില്ല. പുക അകത്തോട്ട് ചെല്ലുമ്പോള്‍ ഒരു വല്ലായ്മയും ശ്വാസം മുട്ടലും. ഒരു കവിള്‍ പുകപോലും ഉള്‍ക്കൊള്ളാന്‍ ശരീരത്തിനാകാത്ത അവസ്ഥ. പിന്നെ എന്താ ചെയ്ക. വലി നിര്‍ത്തുകയല്ലാതെ ഗത്യന്തരമില്ലാതെ ഞാനും അതുതന്നെ ചെയ്തു, വലി നിര്‍ത്തുക എന്ന പാതകം... ഡോക്ടറുടെ ഉപദേശം അതിനൊരു കാരണമാക്കി എന്നുമാത്രം. അന്നുമുതല്‍ എനിക്ക് പുകവലിക്കാരെ ഇഷ്ടമല്ല. ഇഷ്ടമല്ലന്നു മാത്രമല്ല പുച്ഛവുമാണ്. അല്ല, ഈ പുകവലിക്കാരെ എങ്ങിനെ വെറുക്ക...

മയില്‍പീലി

Image
മറവിയുടെ ഇരുട്ടറക്ക് മനസ് എന്ന് പേരിട്ടത് ആരാണെന്ന് അറി യില്ല. അതുകൊണ്ട് തന്നെ അത് എന്റെ ഗവേഷണ വിഷയവും അല്ല. എന്നിട്ടും ആ ഇരുട്ടറക്കകത്ത് ഒരു പരിശോധനക്ക് ഞാന്‍ മുതിര്‍ന്നത് പഴയ ഒരു ഓട്ടോഗ്രാഫ്തപ്പിയെടുക്കാനായിരുന്നു. പക്ഷേ കയ്യില്‍ തടഞ്ഞത് ഏറ്റവും പുതിയ നോട്ടുബുക്കും പുത്തന്‍ പേപ്പറിന്റെ പുതുമണം പോലും മാറാത്ത ബുക്ക്. താളുകള്‍ മറിക്കവെ അതിനുള്ളില്‍ ഞാന്‍ ഒരു മയില്‍ പീലിയെ കണ്ടു. അവള്‍, ആ മയില്‍ പീലി എന്നോട് ചോദിചു 'വൈ ഡിഡ് നോട്ട് ഗെറ്റ് മി?' എന്ത് മറുപടി നല്‍കണം എന്ന് അറിയാതെകുഴങ്ങിയ ഞാന്‍ ഒടുവില്‍ മയിലിന്റെ തന്നെ സഹായം തേടി. കുറച്ചു നിമിഷം ആലോചനയിലാണ്ട മയില്‍ വേദനയോടെ മൊഴിഞ്ഞു, 'ഇഫ് യു വിഷ്' എന്ന് പറഞ്ഞോളു... അങ്ങനെ ആ മയില്‍ പീലിയെ ഞാന്‍ ഇരുട്ടറക്കു പുറത്തെടുത്തു ഇപ്പോള്‍ എന്റെ പോക്കറ്റ് ഡയറിയില്‍ ഭദ്രമായി അവള്‍, ആ പീലി ജീവിക്കുന്നു

ചുഴിക്കുറ്റം

Image
പേര്‍ രാമചന്ദ്രന്‍ ആള്‍ സുമുഖനാ..ആറടി ഉയരം.. അതികായന്‍ എന്നും പറായാം. പൊലീസ് സേനയില്‍ ഹെഡ് കോണ്‍സ്റ്റ്ബിള്‍ ആണ്.നിയമം നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തന്നെ കിട്ടില്ലെന്നാണ് അതിയാ ന്റെ അവകാശ വാദം. രാമചന്ദ്രന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒക്കെ ഒരു ചുഴിക്കുറ്റം...ഇല്ലെങ്കില്‍ ഇപ്പൊള്‍ കുറഞ്ഞ പക്ഷം ഒരു ഡിവൈ എസ് പി എങ്കിലും ആകേണ്‍ടതായിരുന്നു മേല്പ്പടിയാന്‍...എന്തു ചെയ്യാം എസ് എസ് എല്‍ സി കഴിഞ്ഞപ്പോള്‍ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപൊകന്‍ രാമചന്ദ്രനു കഴിഞ്ഞില്ല. പതിവ് വില്ലന്‍, പണം... അവന്‍ തന്നെയാണ് ഇവിടെയും കളിനിയമം തെറ്റിച്ചത്. അകാലത്തില്‍ വിട്ടുപോയ പിതാവ്, കൂലിപ്പണിക്കു പോലും പോകാന്‍ കഴിയാത്ത അമ്മ. പറ ക്കമുറ്റാത്ത രണ്ട് സഹോദരിമാര്‍. എല്ലാഭാരവും രാമച്ന്ദ്രന്റെ തോളില്‍... പിന്നെന്താ ചെയ്യുക...ചുഴിക്കുറ്റം തന്നെ.... ചെയ്യാത്ത ജോലികള്‍ ഇല്ല. പത്രം ഇടല്‍ മുതല്‍ വര്‍ക്കുഷോപ്പില്‍ അസിസ്റ്റ്ന്റ് വരേ... അങ്ങനെ നീളുന്നു തസ്തികകള്‍...ഇതിനിടയില്‍ ആണു പൊലീസിലേക്ക് ആളെ എടുക്കുന്ന വിവരം അറിഞ്ഞത്. അപേക്ഷിച്ചു,പരീക്ഷ എഴുതി, ഫിസിക്കലും പാസായി.അങ്ങനെ രാമചന്ദ്രനും പൊലീസായി. ഇത്രയൊക്കെ വ്യക്തമായി പ...