Posts

നാല് കള്ള വോട്ടുകള്‍

' മ കനേ ... ശ്യാംകുമാറേ... നീ ദുബായില്‍നിന്നും എപ്പോള്‍ വന്നെടാ..., വീട്ടില്‍ വരാതെ നേരെയിങ്ങ് പോളിംഗ് ബൂത്തിലേക്കാണോ വന്നത്'രാമന്‍നായരുടെ സ്നേഹപുര്‍വമുള്ള വിളികേട്ട് 35 കാരനായ ആ ചെറുപ്പക്കാരന്‍ ഞെട്ടി. ദുബായിലുള്ള ശ്യാംകുമാറിന്റെ കള്ളവോട്ട് ചെയ്തശേഷം പുറത്തിറങ്ങുമ്പോഴാണ് ആ യുവാവ് രാമന്‍നായരുടെ മുന്നില്‍ചെന്നുപെട്ടത്. പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുമ്പോള്‍തന്നെ തന്റെ മകന്റെ പേര്‍ വിളിക്കുന്നത് രാമന്‍നായര്‍ കേട്ടിരുന്നു. ആള്‍ സരസനായതിനാല്‍ ബഹളം ഉണ്ടാക്കാന്‍ പോയില്ല. എങ്കിലും തനിക്ക് പിറക്കതെപോയ മകനെ കണ്ടെത്താന്‍ ആ മനം തുടിച്ചു. അതുകൊണ്ടാണ് വോട്ട് ചെയ്തിറങ്ങുന്ന അപരനെ തേടി അദ്ദേഹം ക്യൂവില്‍നിന്നും മാറിനിന്നത്. വോട്ട് ചെയ്ത വ്യക്തിയെയും രാമന്‍നായര്‍ക്കറിയാം. തന്റെ നാട്ടുകാരന്‍ തന്നെയായ സുകുമാരന്‍. പോരാത്തതിന് ഒരേ പാര്‍ട്ടിക്കാരും. അതുകൊണ്ടുതന്നെ ഒരു സരസ സംഭാഷണമായിരുന്നു രാമന്‍നായരുടെ ലക്ഷ്യം. ഈ സംഭാഷണം കേട്ടുകൊണ്ടാണ് സുകുമാരന്റെ പിതാശ്രീ കലാധരനും അവിടേക്കു വരുന്നത്. അല്ല എന്റെ മോന്‍ ഇപ്പോ നിന്റെയും മോനായോയെന്ന് ചോദിച്ചുകൊണ്ട് കലാധരനും ആ സംഭാഷണത്തില്‍ പങ്കുചേര്‍ന്നു. ഇ...

സഖാവ് കുമാരന്റെ ഗവേഷണങ്ങള്‍

ഇത് സഖാവ് കുമാരന്‍. ഔദ്യോഗിക നാമം നാരായണന്‍. പോലീസ് ഭാഷയില്‍ പറഞ്ഞാല്‍ കുമാരന്‍ എന്ന നാരായണന്‍. ജനകീയ സമരങ്ങളില്‍ പങ്കെടുക്കുക ഒരു വിനോദമായതിനാല്‍ പോലീസ് കേസുകള്‍ കുമാരന് കുറവല്ല. അതുകൊണ്ടുതന്നെയാണ് പോലീസുകാരെപ്പോലെ അണികളും കുമാരന്‍ എന്ന നാരായണന്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്. അതുപിന്നെ ആദ്യക്ഷരങ്ങള്‍ ചേര്‍ന്നുള്ള ചുരുക്കപ്പേരായി ലോപിക്കുകയും ചെയ്തു. പി കുഷ്ണപിള്ളയെപോലെ സഖാവ് എന്ന വിളിപ്പേരില്‍ അറിയപ്പെടാനാണ് ആഗ്രഹമെങ്കിലും നാട്ടുകാര്‍ക്കും അണികള്‍ക്കും പ്രിയം ചുരുക്കെഴുത്തിനോടുതന്നെ. ആള്‍ ആരോഗദൃഢഗാത്രനൊന്നുമല്ല. നിരന്തരമുള്ള പാര്‍ട്ടി പ്രവര്‍ത്തനം സഖാവ് കുമാരന്റെ ശരീരത്തെ നന്നായി ക്ഷീണിപ്പിച്ചിട്ടുണ്ട്. ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ആനവാല്‍മോതിരം' എന്ന സിനിമയില്‍ ഹോട്ടലില്‍ സുരപാനീയം നുകര്‍ന്ന് ബഹളം വയ്ക്കുന്ന സംവിധായകനെയാവും സഖാവിനെ കാണുന്ന ആര്‍ക്കും ആദ്യം ഓര്‍മ്മവരുക. പക്ഷേ ശരീരത്തിന്റെ ന്യൂനതകള്‍ ഒക്കെ പരിഹരിക്കുന്നതാണ് ആ ശാരീരം. പത്താളെ മുന്നില്‍കിട്ടിയാല്‍ മൈക്കില്ലതെതന്നെ എന്തും പറഞ്ഞുകളയുമെന്ന് പറഞ്ഞുപരത്തുന്നത് ശത്രുക്കളാണ്. വിദ്യാഭ്യാസ യോഗ്യത: കമ...

അപകടങ്ങളിലലെ കൌതുകം

Image
റോ ഡ ില്‍ ഒരു അപകടം കണ്ടാല്‍ നിങ്ങള്‍ എന്തുചെയ്യും? വാഹനം നിര്‍ത്താതെ സ്ഥലം വിടും എന്നായിരിക്കും മിക്കവരുടെയം ഉത്തരം. എന്നാല്‍ നീലകണ്ഠപിള്ളക്ക് പറയാനുള്ളത് ഇത്രയേയുള്ളൂ, അങ്ങനെ ചെയ്യരുത്. ഒരു കൌതുകത്തിനെങ്കിലും നിങ്ങളുടെ വാഹനം നിര്‍ത്തണം, കാര്യമെന്തെന്ന് തിരക്കണം. കഴിയുമെങ്കില്‍ പോലീസ് മഹസര്‍ തയ്യാറാക്കി മടങ്ങുംവരെയെങ്കിലും അവിടെ നില്‍ക്കുകയും വേണം. സ്വരക്ഷയ്ക്ക് ഇത്രയെങ്കിലും ചെയ്യണമെന്നാണ് നീലകണ്ഠപിള്ളയുടെ മതം. ഇതിന് അദ്ദേഹം സാക്ഷ്യം പറയുന്നത് തന്റെതന്നെ ജീവിതകഥയാണ്. വെറുമൊരു കൌതുകത്തിന് അപകടം കാണാന്‍ കാര്‍ റോഡിന്റെ ഓരത്ത് ഒതുക്കിയതിലൂടെ ഒരു കേസില്‍നിന്നും രക്ഷപ്പെട്ട അനുഭവകഥ. കൃത്യം അഞ്ചുവര്‍ഷം മുന്‍പാണ് അദ്ദേഹത്തിന് ഈ അനുഭവം ഉണ്ടാകുന്നത്. രാജവീഥി എന്നു അക്ഷരാര്‍ത്ഥത്തില്‍ പറയാവുന്ന വെള്ളയമ്പലം - കവടിയാര്‍ റോഡിലാണ് രംഗപടം. സമയം രാത്രി 10 ആകും. സോഡിയം വേപ്പറുകളില്‍ ഭൂരിപക്ഷവും അന്ധന്‍മാരായിരുന്നതിനാല്‍ വീഥിയിലെക്കുള്ള വെളിച്ചവിന്യാസം പാടെ പരാജയമായിരുന്നു. ആ വീഥിയിലേക്കാണ് നീലകണ്ഠപള്ളയും കുടുംബവും കാറോടിച്ചു ചെല്ലുന്നത്. കുറച്ച് മുന്നോട്ടുപോകുമ്പോള്‍, രാജ്ഭവനും കഴിഞ്ഞു മുന്നോട്ടുപോ...

വിഷപാമ്പിന്റെ നീളം

ഒ ടുവില്‍ രാജീവും പാമ്പിനെ വളര്‍ത്താന്‍ തുടങ്ങി. പാമ്പുകളോടുള്ള സ്നേഹമോ പരീക്ഷണങ്ങളിലുള്ള താത്പര്യമോ അല്ല രാജീവിനെ അതിനു പ്രേരിപ്പിച്ചത്. പാമ്പുകളെ രാജീവിന് പ പേടിയായിരുന്നു, പ്രത്യേകിച്ച് വിഷപാമ്പുകളെ. എന്നിട്ടും രാജീവ് പാമ്പിനെ, അതും ഒന്നാംതരം വിഷപാമ്പിനെ വളര്‍ത്താന്‍ തുടങ്ങിയെന്നു കേട്ടപ്പോള്‍ ആദ്യം എനിക്കും വിശ്വാസംവന്നില്ല. അന്വേഷിച്ചപ്പോള്‍ സംഭവം സത്യം. ഒരു ഒന്നാന്തരം ശംഖുവരയനാണ് രാജീവിന്റെ വീട്ടിലെ പുതിയ അതിഥി. വെള്ളിക്കെട്ടന്‍ എന്നൊക്കെ നാട്ടുകാര്‍ വിളിക്കുന്ന, അണലിവര്‍ഗത്തില്‍ പെടുന്ന ഒന്നാന്തരം വിഷപാമ്പ്. കാണാന്‍ തന്നെ എന്തൊരു ചേലാണ് ആ പാമ്പിനെ. രാജീവ് അടിച്ചുപാമ്പാകുന്നതല്ലാതെ ഒരു പാമ്പിനെ വളര്‍ത്താന്‍ തീരുമാനിക്കണമെങ്കില്‍ അതിനുപിന്നില്‍ എന്തെങ്കിലും ഉ ാവ . ആ ഫ്ളാഷ്ബാക്ക് തിരക്കാന്‍തന്നെ ഞാന്‍ തീരുമാനിച്ചു. നഗരത്തിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ അ(ര)ക്ക ശമ്പളക്കാരനാണ് രാജീവ്. അങ്ങനെയിരിക്കെയാണ് ഒരു ശംഖുവരയന്‍ അവിടെത്തുന്നത്. ആ സ്ഥാപനത്തിലെ മറ്റ് പാമ്പുകളെക ് ഒരു ഹായ് പറയുകയായിരുന്നു ആ വെള്ളിക്കെട്ടന്റെ ഉദ്ദേശമെന്ന് പരദൂഷണക്കാര്‍ ഇപ്പോഴും പാടിപ്പരത്തുന്നു ് എന്നത് വേറെ കഥ. എന്...

ഓട്ടോ ചേട്ടന്‍

Image
എ ന്തു ചെയ്യാനെന്നു പറ, കൈയില്‍ അഞ്ചു പൈസ ഇല്ലാഞ്ഞിട്ടാണ് വല്ലവന്റെയും കൈയില്‍നിന്ന് ഒരു ബീഡി ഇരന്നുവാങ്ങിവലിച്ചത്. അപ്പോള്‍ ദാ മുന്നില്‍വന്നു നില്‍ക്കുന്നു രണ്ട് കാക്കി ധാരികള്‍. പിഴയടക്കണമത്രേ, പിഴ. എവിടുന്നിട്ടെടുത്ത് അടയ്ക്കാന്‍. രാവിലെ കൈയിലുണ്ടായിരുന്നതത്രയും പിടിച്ചുപറിച്ചിട്ടാണ് വീണ്ടും പിഴിയാന്‍ വന്നുനില്‍ക്കുന്നത്. ഒന്നുമില്ലെങ്കിലും രണ്ടുപേരുടെയും യൂണിഫോമിന്റെ നിറമെങ്കിലും ഒന്നാണെന്ന് ഓര്‍ക്കണ്ടേ. ഒരു കാക്കിക്കാരന് മറ്റൊരു കാക്കിക്കാരനെ കണ്ടുകൂടെന്നു വന്നാല്‍.... പണ്ടാരോ പറഞ്ഞപോലെ, മൊത്തം എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ...ഓട്ടോക്കാരന്‍ ചന്ദ്രന് അരിശം അടങ്ങുന്നില്ല. അല്ല, അതിന് ചന്ദ്രന്‍ചേട്ടനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഇത്തരമൊരു അവസ്ഥയില്‍ വന്നുപെട്ടുപോയാല്‍ ആരായാലും അത്മരോഷംകൊണ്ടുപോകും. എന്നിട്ടും അസഭ്യ വാക്കുകള്‍ ഉപയോഗിക്കാത്തത് ചന്ദ്രേട്ടന്റെ സംസ്കാരത്തെയാണ് വെളിപ്പെടുത്തുന്നത്. മാന്യമായി ഓട്ടോ ഓടിച്ച് ഒരു കൊച്ചുകുടുംബത്തെ പോറ്റുന്ന വ്യക്തിയാണ് ചന്ദ്രേട്ടന്‍. ഓട്ടോ ഓടിക്കല്‍ എപ്പോഴുമില്ല. പാര്‍ട്ടി പ്രവര്‍ത്തനം കഴിഞ്ഞുള്ള സമയങ്ങളില്‍ മാത്രം. ഭരണപക്ഷത്തെ ഒരു പാര...

ഒരു പി.എസ്.സി കഥ

Image
അജീഷ്, സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്‍. നമ്മള്‍ തുടര്‍ന്നുവരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണംകൊണ്ട്, സ്വന്തം കഴിവ് മറ്റുതരത്തില്‍ വിനിയോഗിക്കാതെ ബിരുദ പഠനത്തിലേക്കുമാത്രം ശ്രദ്ധയൂന്നിയ ചെറുപ്പക്കാരന്‍. ഏതായാലും നല്ല നിലയില്‍തന്നെ ബിരുദധാരിയാവാന്‍ അജീഷിന് കഴിഞ്ഞു. സാധാരണ ബിരുദധാരികളെപ്പോലെ അജീഷിനും ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളു, എങ്ങനെയും പഠിച്ച് ഒരു സര്‍ക്കാര്‍ ഉദ്യോ ഗസ്ഥനാവുക. ടെസ്റ്റുകള്‍ കുറേ എഴുതിയെങ്കിലും ഭാഗ്യദേവതമാത്രം അജീഷിനെ അകമഴിഞ്ഞ് അനുഗ്രഹിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ഷോര്‍ട്ട് ലിസ്റ്റില്‍ അജീഷും ഉള്‍പ്പെടുന്നത്. ആ വിവരം അറിഞ്ഞ അന്നുതന്നെ അഭിമുഖ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും അജീഷ് ആരംഭിച്ചു. കാത്തിരുന്നു കിട്ടിയ കനി കൈവഴുതിപോകാതെ നോക്കണമല്ലോ? ഇതിനിടെയെല്ലാം അഭിമുഖത്തിന്റെ തീയതി ആയോ എന്ന് അജീഷ് പി.എസ്.സി ഓഫീസില്‍ തിരക്കുന്നുമുണ്ട്. ഒടുവില്‍ ആ ദിനം സമാഗതമായതായി ഒരു കൂട്ടുകാരന്‍ പറഞ്ഞാണ് അജീഷ് അറിഞ്ഞത്. പട്ടത്തുള്ള പി.എസ്.സി ആസ്ഥാനത്ത് വിളിച്ചുചോദിച്ചാല്‍ ആ സുദിനം എന്നാണെന്ന് അറിയാമെന്നും കൂട്ടുകാരന്‍ പറഞ്ഞതോടെ അജീഷിന് ആകാംഷയായി. പി.എസ്.സി ...

എങ്കിലും എന്റെ പോലീസുകാരാ...

Image
അ ന്നൊരു 31 ആയിരുന്നു ദിവസം. വര്‍ഷത്തിനും മാസത്തിനും പ്രസക്തി ഇല്ലാത്തതിനാല്‍ അതിവിടെ കുറിക്കുന്നില്ല. അല്ലെങ്കിലും ശ്രീപത്മനാഭന്റെ നാലുകാശുപറ്റി ജീവിക്കുന്ന ഒരാള്‍ക്ക് എന്ത് വര്‍ഷം, എന്ത് മാസം. ഓരോ മാസവും തള്ളി നീക്കുന്നതിന്റെ ബുദ്ധിമുട്ട് അവര്‍ക്കുമാത്രമേ അറിയൂ. ആളിന്റെ പേരിനും പ്രസക്തിയില്ല. എങ്കിലും അയാളെ എന്തെങ്കിലും വിളിച്ചല്ലേപറ്റൂ. അതുകൊണ്ടുമാത്രം നമുക്ക് അയാളെ ഷിബു എന്നു വിളിക്കാം. അപ്പോള്‍ ഷിബു എന്ന പേര് ഉറപ്പിച്ചു, ഒരുതരം, രണ്ടുതരം, മൂന്നുതരം. ഷിബു കായലോരങ്ങളുടെ നാട്ടില്‍നിന്നാണ് നഗരത്തിലെത്തിയത്. സര്‍ക്കാര്‍ സര്‍വീസില്‍ മേശമല്ലാത്ത ജോലിയുമുണ്ട്. സകുടുംബം നഗരഹൃദയത്തില്‍ വീട് വാടകയ്ക്ക് എടുത്താണ് ജീവിതം. ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയുംപോലെ തിരുവനന്തപുരം നഗരത്തില്‍ സ്വന്തമായൊരു വീടെന്നതാണ് ഷിബുവിന്റെയും സ്വപ്നം. ഇപ്പോള്‍ സ്വന്തമായി ആകെയുള്ളത് ഒരു ഇരുചക്രശകടംമാത്രം. ഇവിടെ വിഷയം അതൊന്നുമല്ല. പറയാനുള്ള കഥയും അതല്ല. അത്യാവശ്യം മദ്യസേവ നടത്തുന്നവരുടെ പട്ടികയില്‍ മാന്യമായ സ്ഥാനമുള്ള ഒരു വ്യക്തിയാണ് ഷിബു. അത്യാവശ്യത്തിന് മുകളിലേക്ക് പോകാറുമില്ല. അത് ഷിബുവിന് നിര്‍ബന്ധവുമാണ്. ഈ സ...