ചുഴിക്കുറ്റം
പേര്‍ രാമചന്ദ്രന്‍ ആള്‍ സുമുഖനാ..ആറടി ഉയരം.. അതികായന്‍ എന്നും പറായാം. പൊലീസ് സേനയില്‍ ഹെഡ് കോണ്‍സ്റ്റ്ബിള്‍ ആണ്.നിയമം നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തന്നെ കിട്ടില്ലെന്നാണ് അതിയാ ന്റെ അവകാശ വാദം. രാമചന്ദ്രന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒക്കെ ഒരു ചുഴിക്കുറ്റം...ഇല്ലെങ്കില്‍ ഇപ്പൊള്‍ കുറഞ്ഞ പക്ഷം ഒരു ഡിവൈ എസ് പി എങ്കിലും ആകേണ്‍ടതായിരുന്നു മേല്പ്പടിയാന്‍...എന്തു ചെയ്യാം എസ് എസ് എല്‍ സി കഴിഞ്ഞപ്പോള്‍ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപൊകന്‍ രാമചന്ദ്രനു കഴിഞ്ഞില്ല. പതിവ് വില്ലന്‍, പണം... അവന്‍ തന്നെയാണ് ഇവിടെയും കളിനിയമം തെറ്റിച്ചത്. അകാലത്തില്‍ വിട്ടുപോയ പിതാവ്, കൂലിപ്പണിക്കു പോലും പോകാന്‍ കഴിയാത്ത അമ്മ. പറ ക്കമുറ്റാത്ത രണ്ട് സഹോദരിമാര്‍. എല്ലാഭാരവും രാമച്ന്ദ്രന്റെ തോളില്‍... പിന്നെന്താ ചെയ്യുക...ചുഴിക്കുറ്റം തന്നെ.... ചെയ്യാത്ത ജോലികള്‍ ഇല്ല. പത്രം ഇടല്‍ മുതല്‍ വര്‍ക്കുഷോപ്പില്‍ അസിസ്റ്റ്ന്റ് വരേ... അങ്ങനെ നീളുന്നു തസ്തികകള്‍...ഇതിനിടയില്‍ ആണു പൊലീസിലേക്ക് ആളെ എടുക്കുന്ന വിവരം അറിഞ്ഞത്. അപേക്ഷിച്ചു,പരീക്ഷ എഴുതി, ഫിസിക്കലും പാസായി.അങ്ങനെ രാമചന്ദ്രനും പൊലീസായി. ഇത്രയൊക്കെ വ്യക്തമായി പ...