Posts

Showing posts from April, 2009

നാല് കള്ള വോട്ടുകള്‍

' മ കനേ ... ശ്യാംകുമാറേ... നീ ദുബായില്‍നിന്നും എപ്പോള്‍ വന്നെടാ..., വീട്ടില്‍ വരാതെ നേരെയിങ്ങ് പോളിംഗ് ബൂത്തിലേക്കാണോ വന്നത്'രാമന്‍നായരുടെ സ്നേഹപുര്‍വമുള്ള വിളികേട്ട് 35 കാരനായ ആ ചെറുപ്പക്കാരന്‍ ഞെട്ടി. ദുബായിലുള്ള ശ്യാംകുമാറിന്റെ കള്ളവോട്ട് ചെയ്തശേഷം പുറത്തിറങ്ങുമ്പോഴാണ് ആ യുവാവ് രാമന്‍നായരുടെ മുന്നില്‍ചെന്നുപെട്ടത്. പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുമ്പോള്‍തന്നെ തന്റെ മകന്റെ പേര്‍ വിളിക്കുന്നത് രാമന്‍നായര്‍ കേട്ടിരുന്നു. ആള്‍ സരസനായതിനാല്‍ ബഹളം ഉണ്ടാക്കാന്‍ പോയില്ല. എങ്കിലും തനിക്ക് പിറക്കതെപോയ മകനെ കണ്ടെത്താന്‍ ആ മനം തുടിച്ചു. അതുകൊണ്ടാണ് വോട്ട് ചെയ്തിറങ്ങുന്ന അപരനെ തേടി അദ്ദേഹം ക്യൂവില്‍നിന്നും മാറിനിന്നത്. വോട്ട് ചെയ്ത വ്യക്തിയെയും രാമന്‍നായര്‍ക്കറിയാം. തന്റെ നാട്ടുകാരന്‍ തന്നെയായ സുകുമാരന്‍. പോരാത്തതിന് ഒരേ പാര്‍ട്ടിക്കാരും. അതുകൊണ്ടുതന്നെ ഒരു സരസ സംഭാഷണമായിരുന്നു രാമന്‍നായരുടെ ലക്ഷ്യം. ഈ സംഭാഷണം കേട്ടുകൊണ്ടാണ് സുകുമാരന്റെ പിതാശ്രീ കലാധരനും അവിടേക്കു വരുന്നത്. അല്ല എന്റെ മോന്‍ ഇപ്പോ നിന്റെയും മോനായോയെന്ന് ചോദിച്ചുകൊണ്ട് കലാധരനും ആ സംഭാഷണത്തില്‍ പങ്കുചേര്‍ന്നു. ഇ