സ്മോക് ഫ്രീ കാമ്പസ് അഥവാ ഐ ടി സി കാമ്പസ്
പുക വലിക്കുന്നവരെ എനിക്കു ഇഷ്ടമല്ല. ഇഷ്ടമല്ലെന്ന് പറഞ്ഞാല്‍ മാത്രം പോര, പുച്ഛവുമാണ്. അല്ലെങ്കില്‍തന്നെ പുകവലിക്കാരെ ഇത്രത്തോളം വെറുക്കാന്‍ എന്നെക്കാള്‍ യോഗ്യത മറ്റാര്‍ക്കാണുള്ളത്. ഒന്നും രണ്ടും വര്‍ഷമല്ല, രണ്ട് ദശാബ്ദമാണ് ഞാന്‍ സിഗരറ്റ് വലിച്ചുകൂട്ടിയത്. തുടക്കംമുതലേ ചെയിന്‍ സ്മോക്കര്‍ ആകാനായിരുന്നു എന്റെ ശ്രമം. അതുകൊണ്ടുതന്നെ ഈ 20 വര്‍ഷവും ഞാന്‍ ചെയിന്‍സ്മോക്കര്‍ ആയി തുടര്‍ന്നു. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഞാന്‍ വലി നിര്‍ത്തുകയും ചെയ്തു. നന്നാവുന്നതിന്റെ ഭാഗമായി അതിനെ പലരും കണ്ടു, വിലയിരുത്തി. പക്ഷേ അതായിരുന്നില്ല സത്യം. എന്നെക്കൊണ്ട് വലിക്കാന്‍ കഴിയുന്നില്ല. പുക അകത്തോട്ട് ചെല്ലുമ്പോള്‍ ഒരു വല്ലായ്മയും ശ്വാസം മുട്ടലും. ഒരു കവിള്‍ പുകപോലും ഉള്‍ക്കൊള്ളാന്‍ ശരീരത്തിനാകാത്ത അവസ്ഥ. പിന്നെ എന്താ ചെയ്ക. വലി നിര്‍ത്തുകയല്ലാതെ ഗത്യന്തരമില്ലാതെ ഞാനും അതുതന്നെ ചെയ്തു, വലി നിര്‍ത്തുക എന്ന പാതകം... ഡോക്ടറുടെ ഉപദേശം അതിനൊരു കാരണമാക്കി എന്നുമാത്രം. അന്നുമുതല്‍ എനിക്ക് പുകവലിക്കാരെ ഇഷ്ടമല്ല. ഇഷ്ടമല്ലന്നു മാത്രമല്ല പുച്ഛവുമാണ്. അല്ല, ഈ പുകവലിക്കാരെ എങ്ങിനെ വെറുക്ക...