പ്രതികരണശേഷി
ര മേഷ് ഒരു സ്ഥിരം മദ്യപാനിയൊന്നുമല്ല. അതേസമയം മദ്യപിക്കുന്നവരോട് സ്നേഹമാണുതാനും. രമേഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇത്ര സത്യസന്ധര്‍ ലോകത്ത് വേറെ ആരാ ഉള്ളത്. മനുഷ്യര്‍ ഓരോന്നു നേടാനായി പരസ്പരം കടിച്ചുകീറുകയും കുത്തിക്കൊല്ലുകയും ചെയ്യുന്ന നാടാണിത്. അവിടെ ഒരു ക്രമസമാധാന പ്രശ്നവും ഉണ്ടാക്കാത്തത് മദ്യപാനികളാണെന്ന് രമേഷ് സാക്ഷ്യം പറയുന്നു. ഓണമാവട്ടെ, ഹര്‍ത്താല്‍ ആവട്ടെ... ഏന്തും ഏതും ആഘോഷമാക്കിമാറ്റുന്നവരാണ് മദ്യപാനികള്‍. അവരുടെ മനസിന്റെ നൈര്‍മല്യമാണ് അത് കാണിക്കുന്നത്. എല്ലാം ആഘോഷിക്കാനുള്ള ആ മനസ് മദ്യപാനികള്‍ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്. ഒരു ചോദ്യത്തിനും ഉത്തരമല്ല മദ്യം, എന്നാല്‍ എല്ലാ ചോദ്യങ്ങളും മറക്കാനുള്ള ഒറ്റമൂലിയാണ് മദ്യമെന്ന മല്ല്യ തീയറി ഉണ്ടായതുതന്നെ ഇവരെ നന്നായി പഠിച്ചശേഷമാണെന്നാണ് പണ്ഡിതമതം. മദ്യപന്‍മാരുടെ ക്ഷമാശീലമാണ് രമേഷിനെ ഏറെ ആകര്‍ഷിച്ചത്. ബിവറേജസിനുമുന്നില്‍ കിലോ മീറ്ററുകള്‍ നീണ്ട ക്യൂ രൂപപ്പെട്ടാല്‍പോലും ആരും വരി തെറ്റിക്കാറില്ല. ക്യൂവിനിടയില്‍ നുഴഞ്ഞുകയറുന്നവരും അതു തടയുന്നവരും തമ്മിലുള്ള വാക്കുതര്‍ക്കം മറ്റെവിടെയും കാണാനാകും. സിനിമാ തീയേറ്ററില്‍ പോലും. പക്ഷേ ഇവിടെ അതുമ...