എങ്കിലും എന്റെ പോലീസുകാരാ...
അ ന്നൊരു 31 ആയിരുന്നു ദിവസം. വര്‍ഷത്തിനും മാസത്തിനും പ്രസക്തി ഇല്ലാത്തതിനാല്‍ അതിവിടെ കുറിക്കുന്നില്ല. അല്ലെങ്കിലും ശ്രീപത്മനാഭന്റെ നാലുകാശുപറ്റി ജീവിക്കുന്ന ഒരാള്‍ക്ക് എന്ത് വര്‍ഷം, എന്ത് മാസം. ഓരോ മാസവും തള്ളി നീക്കുന്നതിന്റെ ബുദ്ധിമുട്ട് അവര്‍ക്കുമാത്രമേ അറിയൂ. ആളിന്റെ പേരിനും പ്രസക്തിയില്ല. എങ്കിലും അയാളെ എന്തെങ്കിലും വിളിച്ചല്ലേപറ്റൂ. അതുകൊണ്ടുമാത്രം നമുക്ക് അയാളെ ഷിബു എന്നു വിളിക്കാം. അപ്പോള്‍ ഷിബു എന്ന പേര് ഉറപ്പിച്ചു, ഒരുതരം, രണ്ടുതരം, മൂന്നുതരം. ഷിബു കായലോരങ്ങളുടെ നാട്ടില്‍നിന്നാണ് നഗരത്തിലെത്തിയത്. സര്‍ക്കാര്‍ സര്‍വീസില്‍ മേശമല്ലാത്ത ജോലിയുമുണ്ട്. സകുടുംബം നഗരഹൃദയത്തില്‍ വീട് വാടകയ്ക്ക് എടുത്താണ് ജീവിതം. ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയുംപോലെ തിരുവനന്തപുരം നഗരത്തില്‍ സ്വന്തമായൊരു വീടെന്നതാണ് ഷിബുവിന്റെയും സ്വപ്നം. ഇപ്പോള്‍ സ്വന്തമായി ആകെയുള്ളത് ഒരു ഇരുചക്രശകടംമാത്രം. ഇവിടെ വിഷയം അതൊന്നുമല്ല. പറയാനുള്ള കഥയും അതല്ല. അത്യാവശ്യം മദ്യസേവ നടത്തുന്നവരുടെ പട്ടികയില്‍ മാന്യമായ സ്ഥാനമുള്ള ഒരു വ്യക്തിയാണ് ഷിബു. അത്യാവശ്യത്തിന് മുകളിലേക്ക് പോകാറുമില്ല. അത് ഷിബുവിന് നിര്‍ബന്ധവുമാണ്. ഈ സ...