ഓട്ടോ ചേട്ടന്‍
എ ന്തു ചെയ്യാനെന്നു പറ, കൈയില്‍ അഞ്ചു പൈസ ഇല്ലാഞ്ഞിട്ടാണ് വല്ലവന്റെയും കൈയില്‍നിന്ന് ഒരു ബീഡി ഇരന്നുവാങ്ങിവലിച്ചത്. അപ്പോള്‍ ദാ മുന്നില്‍വന്നു നില്‍ക്കുന്നു രണ്ട് കാക്കി ധാരികള്‍. പിഴയടക്കണമത്രേ, പിഴ. എവിടുന്നിട്ടെടുത്ത് അടയ്ക്കാന്‍. രാവിലെ കൈയിലുണ്ടായിരുന്നതത്രയും പിടിച്ചുപറിച്ചിട്ടാണ് വീണ്ടും പിഴിയാന്‍ വന്നുനില്‍ക്കുന്നത്. ഒന്നുമില്ലെങ്കിലും രണ്ടുപേരുടെയും യൂണിഫോമിന്റെ നിറമെങ്കിലും ഒന്നാണെന്ന് ഓര്‍ക്കണ്ടേ. ഒരു കാക്കിക്കാരന് മറ്റൊരു കാക്കിക്കാരനെ കണ്ടുകൂടെന്നു വന്നാല്‍.... പണ്ടാരോ പറഞ്ഞപോലെ, മൊത്തം എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ...ഓട്ടോക്കാരന്‍ ചന്ദ്രന് അരിശം അടങ്ങുന്നില്ല. അല്ല, അതിന് ചന്ദ്രന്‍ചേട്ടനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഇത്തരമൊരു അവസ്ഥയില്‍ വന്നുപെട്ടുപോയാല്‍ ആരായാലും അത്മരോഷംകൊണ്ടുപോകും. എന്നിട്ടും അസഭ്യ വാക്കുകള്‍ ഉപയോഗിക്കാത്തത് ചന്ദ്രേട്ടന്റെ സംസ്കാരത്തെയാണ് വെളിപ്പെടുത്തുന്നത്. മാന്യമായി ഓട്ടോ ഓടിച്ച് ഒരു കൊച്ചുകുടുംബത്തെ പോറ്റുന്ന വ്യക്തിയാണ് ചന്ദ്രേട്ടന്‍. ഓട്ടോ ഓടിക്കല്‍ എപ്പോഴുമില്ല. പാര്‍ട്ടി പ്രവര്‍ത്തനം കഴിഞ്ഞുള്ള സമയങ്ങളില്‍ മാത്രം. ഭരണപക്ഷത്തെ ഒരു പാര...