സഖാവ് കുമാരന്റെ ഗവേഷണങ്ങള്‍
ഇത് സഖാവ് കുമാരന്‍. ഔദ്യോഗിക നാമം നാരായണന്‍. പോലീസ് ഭാഷയില്‍ പറഞ്ഞാല്‍ കുമാരന്‍ എന്ന നാരായണന്‍. ജനകീയ സമരങ്ങളില്‍ പങ്കെടുക്കുക ഒരു വിനോദമായതിനാല്‍ പോലീസ് കേസുകള്‍ കുമാരന് കുറവല്ല. അതുകൊണ്ടുതന്നെയാണ് പോലീസുകാരെപ്പോലെ അണികളും കുമാരന്‍ എന്ന നാരായണന്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്. അതുപിന്നെ ആദ്യക്ഷരങ്ങള്‍ ചേര്‍ന്നുള്ള ചുരുക്കപ്പേരായി ലോപിക്കുകയും ചെയ്തു. പി കുഷ്ണപിള്ളയെപോലെ സഖാവ് എന്ന വിളിപ്പേരില്‍ അറിയപ്പെടാനാണ് ആഗ്രഹമെങ്കിലും നാട്ടുകാര്‍ക്കും അണികള്‍ക്കും പ്രിയം ചുരുക്കെഴുത്തിനോടുതന്നെ. ആള്‍ ആരോഗദൃഢഗാത്രനൊന്നുമല്ല. നിരന്തരമുള്ള പാര്‍ട്ടി പ്രവര്‍ത്തനം സഖാവ് കുമാരന്റെ ശരീരത്തെ നന്നായി ക്ഷീണിപ്പിച്ചിട്ടുണ്ട്. ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ആനവാല്‍മോതിരം' എന്ന സിനിമയില്‍ ഹോട്ടലില്‍ സുരപാനീയം നുകര്‍ന്ന് ബഹളം വയ്ക്കുന്ന സംവിധായകനെയാവും സഖാവിനെ കാണുന്ന ആര്‍ക്കും ആദ്യം ഓര്‍മ്മവരുക. പക്ഷേ ശരീരത്തിന്റെ ന്യൂനതകള്‍ ഒക്കെ പരിഹരിക്കുന്നതാണ് ആ ശാരീരം. പത്താളെ മുന്നില്‍കിട്ടിയാല്‍ മൈക്കില്ലതെതന്നെ എന്തും പറഞ്ഞുകളയുമെന്ന് പറഞ്ഞുപരത്തുന്നത് ശത്രുക്കളാണ്. വിദ്യാഭ്യാസ യോഗ്യത: കമ...