Posts

Showing posts from June, 2009

ഡോക്ടര്‍ യൂസ്ഡ് കാര്‍ കൊള്ളാം പിള്ളേ... കൊള്ളാം!

  ആ ഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴാണ് ലംബോദരന്‍ പിള്ളയ്ക്ക് മനസില്‍ ആ ആഗ്രഹം തിളച്ചുപൊങ്ങിയത്. പെട്ടെന്നുണ്ടായ ആഗ്രഹം എന്നു പറഞ്ഞുകൂടാ, പണ്ടു മുതലേയുള്ള ഒരു ആഗ്രഹമായിരുന്നു ഒരു കാര്‍ വാങ്ങണമെന്നത്. സര്‍ക്കാരിന്റെ കണക്കില്‍ ഇല്ലെങ്കിലും അനുഭവംകൊണ്ട് ബി പി എല്‍ എന്ന അതിര്‍ത്തിവരയ്ക്ക് താഴെയുള്ളവനാണ് ഒരു സ്വകാര്യ കമ്പനിയില്‍ പ്യൂണ്‍ ആയ ലംബോധരന്‍ പിള്ള. അങ്ങനെയുള്ള പിള്ള കാര്‍ വാങ്ങുന്നത് സ്വപ്നം കാണാന്‍ പോലും പാടില്ലാത്തതാണ്. എന്നിട്ടും പിള്ള സ്വപ്നം കണ്ടു. പക്ഷേ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനെ പോലെ തന്റെ സ്വപ്നം ആരോടും പറഞ്ഞുനടക്കാന്‍ പിള്ള തയ്യാറായില്ല. അപമാനഭയം തന്നെ കാരണം. പിള്ളക്കു തളം വയ്ക്കണമെന്ന് ആരെങ്കിലും പറഞ്ഞാലോ?  അങ്ങനെയിരിക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധി വരുന്നത്. ഉര്‍വശീ ശാപം അനുഗ്രഹമായി തന്നെ അയാള്‍ കണ്ടു. കാറുകള്‍ക്ക് വില കുത്തനെ ഇടിയുകയാണ്. ഫസ്റ്റ്ഹാന്‍ഡ് കാറുകളുടെ അവസ്ഥ ഇതാണെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ അവസ്ഥ എന്തായിരിക്കും. നാനോകൂടി വന്നതോടെ സെക്കന്‍ഡ്ഹാന്‍ഡ് കാറുകള്‍ക്കും വില നാനോയായെന്നാണ് പിള്ളയും കേട്ടത്.   തീരുമ...