ഇക്കിക്കി ബാങ്കിന്റെ തമാശകള്‍
സുരേന്ദ്രന്‍ ആകെ ഞെട്ടിത്തെറിച്ചിരിക്കുകയാണ്! എന്തു ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ അറിയാത്ത അവസ്ഥയില്‍. കരയണോ ചിരിക്കണോ എന്നുപോലും അറിയാതെ, ആകെ വിമ്മിഷ്ടനായുള്ള ആ ഇരിപ്പുകണ്ടാല്‍ ആരും ഭയന്നുപോകും. സംഭവം വളരെ നിസാരമെന്ന് കാര്യംകേട്ടാല്‍ നമുക്കുതോന്നും. പക്ഷേ, സുരേന്ദ്രന് അങ്ങനെയല്ല. ഒക്കെ ഓരോ വിധി.... കാര്യം ഇത്രയേയുള്ളൂ, ആരോഗ്യരക്ഷയെക്കുറിച്ച് മലയാളികള്‍ കുടുതല്‍ ആശങ്കാകുലരാകുന്ന കാലമാണല്ലോ ഇത്. സുരേന്ദ്രനും അത്തരത്തിലൊന്നു ചിന്തിച്ചുപോയി. ആശുപത്രി ചെലവുകളൊക്കെ മനുഷ്യന് താങ്ങാനാവാത്തവിധം ഉയരുകയല്ലെ! കാലേക്കൂട്ടി ഒരു പോളിസി എടുത്തുവച്ചാല്‍ പിന്നെ പേടിക്കേണ്ടതില്ലല്ലോ? ഈവിധചിന്തകള്‍ മനസിനെ മഥിക്കുമ്പോഴാണ് ദൈവദൂതരെപോലെ അവര്‍ എത്തുന്നത്. സുരേന്ദ്രന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇക്കിക്കി ബാങ്കുകാര്‍. ഞെട്ടണ്ട, ആംഗലേയത്തിലെ ചുരുക്കപ്പേരിനെ സുരേന്ദ്രന്‍ മലയാളീകരിച്ചെന്നേയുള്ളൂ. ഇക്കിക്കി ബാങ്കുകാര്‍ അവരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ലഘുരേഖയുമായാണ് സുരേന്ദ്രനെ സമീപിച്ചത്. വര്‍ഷാവര്‍ഷം അഞ്ച് അക്കത്തിനടുത്തുവരുന്ന ഒരു `ചെറിയതുക' പ്രീമിയം ആയി അടച്ച് കുടുംബത്തിന്റെ ചികിത്സാ ചലവ...