ചന്ദ്രേട്ടന്റെ `പാപനാശിനി'
ച ന്ദ്രേട്ടന്‍ ഇപ്പോള്‍ സന്തോഷത്തിലാണ്. ഒരു ആയുഷ്‌കാലത്തെ പാപം മുഴുവന്‍ ഒറ്റദിവസം കൊണ്ട് കഴുകിക്കളയാനായത്രേ. പിന്നെ എന്തിന് സന്തോഷിക്കാതിരിക്കണമെന്നാണ് ചന്ദ്രേട്ടന്റെ ചോദ്യം. ദേശിംഗനാട്ടുകാരുടെ സ്വതേവയുള്ള മണ്ടത്തരങ്ങള്‍കാരണം അറിഞ്ഞും അറിയാതെയും കുറേ പാപങ്ങള്‍ ചന്ദ്രേട്ടനും സേവിംഗ്‌സ് അക്കൗണ്ടിലിട്ടിട്ടുണ്ട്. ഈ പാപം കളയാനായി പാപനാശത്തൊന്നും ചന്ദ്രേട്ടന്‍ മുങ്ങിയിട്ടില്ല. പകരം കുന്നിന്‍ മുകളിലെ നവ പാപനാശം ഒന്നു സന്ദര്‍ശിക്കുകമാത്രമേ അദ്ദേഹം ചെയ്‌തിട്ടുള്ളു. കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്നാണ് പ്രമാണമെങ്കിലും ഇല്ലം കൊല്ലത്തായതുകൊണ്ടുമാത്രം അതിനെ സ്‌നേഹിക്കുന്ന ഒരു വ്യക്തിയാണ് ചന്ദ്രേട്ടന്‍. സര്‍ക്കാര്‍ ഗുമസ്‌തന്‍. ഭാര്യയും മോളും അടങ്ങുന്ന സന്തുഷ്ട കുടുംബം.മോള്‍ സംസ്ഥാന എന്‍ട്രന്‍സ് എക്‌സാം എഴുതിയതാണ് ചന്ദ്രേട്ടന്റെ ജീവിതത്തില്‍ വഴിത്തിരവ് സൃഷ്ടിച്ചത്. സാമാന്യം നന്നായി പഠിക്കുന്ന വിഭാഗത്തിലായതിനാല്‍ എന്‍ജിനീയറിംഗിന് മെരിറ്റ് സീറ്റില്‍ പ്രവേശനത്തിനുള്ള റാങ്കും അവള്‍ സ്വന്തമാക്കി. ഡെമ്മി ഓപ്‌ഷനും മൂന്നുതവണ നല്‍കേണ്ടിവന്ന ഒര്‍ജിനല്‍ ഓപ്‌ഷനും തിരുത്തലും കൂട്ടലും കി...