Posts

Showing posts from April, 2025

ഒറ്റപ്പെടലിനു എന്ത് സുഖം ആണെന്ന് അറിയോ!

Image
  ആന്റണ്‍ ചെഖോവിന്റെ പ്രശസ്തമായ ബെറ്റിനെ കുറിച്ച് വീണ്ടും പറയുന്നത് അരോചകമാവാം. 'ബെറ്റ്' വായിക്കുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ ആരുംതന്നെ ഉണ്ടാവാന്‍ സാധ്യതയില്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. പക്ഷേ, ഒറ്റപ്പെടലിനെ കുറിച്ചു പറയുമ്പോള്‍ ബെറ്റിലൂടെ ആന്റണ്‍ ചെഖോവ് അവതരിപ്പിച്ച യുവ അഭിഭാഷകനിലൂടെയല്ലാതെ ഇത് തുടങ്ങാനാവില്ല. മുന്‍ഗാമികളുടെ രചനകള്‍ മിക്കവാറും അവസാനിക്കുന്നത് ഈ പോയിന്റിലാണ്. അവിടെനിന്നും തുടങ്ങുകമാത്രമേ ഞാന്‍ ചെയ്യുന്നുള്ളൂ. അതെങ്കിലും പുതുമ പ്രദാനം ചെയ്യുമോ എന്നകാര്യത്തിലും ഉറപ്പില്ല തന്നെ. എങ്കിലും 135 വര്‍ഷങ്ങള്‍ക്കുശേഷവും ആ അഭിഭാഷകന്‍ ഇന്നും സമൂഹ മനസിനെ മദിക്കുന്നതിനാല്‍ തുടക്കം അവിടെനിന്നും തന്നെയാകുന്നതാവും കാവ്യനീതി.  ഒറ്റപ്പെടല്‍ നല്‍കുന്ന നിത്യമായ വികാരം മനോസുഖം ആണെന്ന് ആദ്യമായി ലോകത്തോട് വിളിച്ചുപറഞ്ഞത് ആ അഭിഭാഷകനാണ്. വധശിക്ഷയാണോ ജീവപര്യന്തമാണോ കൂടുതല്‍ കടുത്ത ശിക്ഷ എന്ന തര്‍ക്കത്തില്‍ രണ്ടാംകൂറുകാരനായിരുന്നു അഭിഭാഷകന്‍. ഒരു ധനാഢ്യനായ ബാങ്കറുമായുള്ള വെല്ലുവിളിയിലെത്തിയ ആ തര്‍ക്കത്തിനൊടുവില്‍ അടച്ചിട്ട മുറിയില്‍ 15 വര്‍ഷം തനിച്ചുതാമസിക്കുകയാണ് ആ അഭ...