വിഷപാമ്പിന്റെ നീളം
ഒ ടുവില്‍ രാജീവും പാമ്പിനെ വളര്‍ത്താന്‍ തുടങ്ങി. പാമ്പുകളോടുള്ള സ്നേഹമോ പരീക്ഷണങ്ങളിലുള്ള താത്പര്യമോ അല്ല രാജീവിനെ അതിനു പ്രേരിപ്പിച്ചത്. പാമ്പുകളെ രാജീവിന് പ പേടിയായിരുന്നു, പ്രത്യേകിച്ച് വിഷപാമ്പുകളെ. എന്നിട്ടും രാജീവ് പാമ്പിനെ, അതും ഒന്നാംതരം വിഷപാമ്പിനെ വളര്‍ത്താന്‍ തുടങ്ങിയെന്നു കേട്ടപ്പോള്‍ ആദ്യം എനിക്കും വിശ്വാസംവന്നില്ല. അന്വേഷിച്ചപ്പോള്‍ സംഭവം സത്യം. ഒരു ഒന്നാന്തരം ശംഖുവരയനാണ് രാജീവിന്റെ വീട്ടിലെ പുതിയ അതിഥി. വെള്ളിക്കെട്ടന്‍ എന്നൊക്കെ നാട്ടുകാര്‍ വിളിക്കുന്ന, അണലിവര്‍ഗത്തില്‍ പെടുന്ന ഒന്നാന്തരം വിഷപാമ്പ്. കാണാന്‍ തന്നെ എന്തൊരു ചേലാണ് ആ പാമ്പിനെ. രാജീവ് അടിച്ചുപാമ്പാകുന്നതല്ലാതെ ഒരു പാമ്പിനെ വളര്‍ത്താന്‍ തീരുമാനിക്കണമെങ്കില്‍ അതിനുപിന്നില്‍ എന്തെങ്കിലും ഉ ാവ . ആ ഫ്ളാഷ്ബാക്ക് തിരക്കാന്‍തന്നെ ഞാന്‍ തീരുമാനിച്ചു. നഗരത്തിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ അ(ര)ക്ക ശമ്പളക്കാരനാണ് രാജീവ്. അങ്ങനെയിരിക്കെയാണ് ഒരു ശംഖുവരയന്‍ അവിടെത്തുന്നത്. ആ സ്ഥാപനത്തിലെ മറ്റ് പാമ്പുകളെക ് ഒരു ഹായ് പറയുകയായിരുന്നു ആ വെള്ളിക്കെട്ടന്റെ ഉദ്ദേശമെന്ന് പരദൂഷണക്കാര്‍ ഇപ്പോഴും പാടിപ്പരത്തുന്നു ് എന്നത് വേറെ കഥ. എന്...