വിഷപാമ്പിന്റെ നീളം
ഒടുവില്‍ രാജീവും പാമ്പിനെ വളര്‍ത്താന്‍ തുടങ്ങി. പാമ്പുകളോടുള്ള സ്നേഹമോ പരീക്ഷണങ്ങളിലുള്ള താത്പര്യമോ അല്ല രാജീവിനെ അതിനു പ്രേരിപ്പിച്ചത്. പാമ്പുകളെ രാജീവിന് പ പേടിയായിരുന്നു, പ്രത്യേകിച്ച് വിഷപാമ്പുകളെ. എന്നിട്ടും രാജീവ് പാമ്പിനെ, അതും ഒന്നാംതരം വിഷപാമ്പിനെ വളര്‍ത്താന്‍ തുടങ്ങിയെന്നു കേട്ടപ്പോള്‍ ആദ്യം എനിക്കും വിശ്വാസംവന്നില്ല. അന്വേഷിച്ചപ്പോള്‍ സംഭവം സത്യം. ഒരു ഒന്നാന്തരം ശംഖുവരയനാണ് രാജീവിന്റെ വീട്ടിലെ പുതിയ അതിഥി. വെള്ളിക്കെട്ടന്‍ എന്നൊക്കെ നാട്ടുകാര്‍ വിളിക്കുന്ന, അണലിവര്‍ഗത്തില്‍ പെടുന്ന ഒന്നാന്തരം വിഷപാമ്പ്. കാണാന്‍ തന്നെ എന്തൊരു ചേലാണ് ആ പാമ്പിനെ. രാജീവ് അടിച്ചുപാമ്പാകുന്നതല്ലാതെ ഒരു പാമ്പിനെ വളര്‍ത്താന്‍ തീരുമാനിക്കണമെങ്കില്‍ അതിനുപിന്നില്‍ എന്തെങ്കിലും ഉ ാവ . ആ ഫ്ളാഷ്ബാക്ക് തിരക്കാന്‍തന്നെ ഞാന്‍ തീരുമാനിച്ചു. നഗരത്തിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ അ(ര)ക്ക ശമ്പളക്കാരനാണ് രാജീവ്. അങ്ങനെയിരിക്കെയാണ് ഒരു ശംഖുവരയന്‍ അവിടെത്തുന്നത്. ആ സ്ഥാപനത്തിലെ മറ്റ് പാമ്പുകളെക ് ഒരു ഹായ് പറയുകയായിരുന്നു ആ വെള്ളിക്കെട്ടന്റെ ഉദ്ദേശമെന്ന് പരദൂഷണക്കാര്‍ ഇപ്പോഴും പാടിപ്പരത്തുന്നു ് എന്നത് വേറെ കഥ. എന്തായാലും പാമ്പിനെ ക ഓഫീസ് ജീവനക്കാര്‍ വിര ു. അവര്‍ക്കിടയില്‍ ഒന്നു ഷൈന്‍ ചെയ്യാന്‍ കിട്ടിയ അവസരം രാജീവ് ശരിക്കും ഉപയോഗിക്കുകയായിരുന്നു. വന്നത് ഒരു കുഞ്ഞുപാമ്പ് ആയതിനാല്‍ കുറച്ചുനേരത്തെ അധ്വാനംകൊ ുതന്നെ അവനെ ഒരു കുപ്പിയിലാക്കാന്‍ രാജീവിനു കഴിഞ്ഞു. പിടികൂടിയ പാമ്പിനെ എന്തുചെയ്യും എന്ന ചോദ്യം ഉയര്‍ന്നുവന്നതോടെയാണ് രാജീവ് ശരിക്കും വെട്ടിലായത്. പാമ്പിനെ കൈയേല്‍ക്കാന്‍ അതുവരെ പ്രോത്സാഹിപ്പിച്ച ആരും തയ്യാറാകാതെ വന്നതോടെ രാജീവിന് ചങ്കിടിപ്പ് കൂടി. ഒടുവില്‍ ഒരു മാര്‍ഗം എന്നനിലയിലാണ് അവനെ തിരുവനന്തപുരം മൃഗശാലക്ക് കൈമാറാന്‍ തീരുമാനിച്ചത്. പിടികൂടിയ പാമ്പിന്റെ നീളമാണ് മൃഗശാല അധികൃതര്‍ക്ക് അറിയേ ിയിരുന്നത്. വിഷപാമ്പിന്റെ നീളം അളക്കാനുള്ള ധൈര്യം രാജീവിനെന്നല്ല ആ ഓഫീസില്‍ ആര്‍ക്കും ഉ ായിരുന്നില്ല. പക്ഷേ ആരുകേള്‍ക്കാന്‍. പാമ്പിന് 20 സെന്റീമീറ്റര്‍ എങ്കിലും നീളമു ാ? എങ്കില്‍മാത്രം ഇങ്ങോട്ടുകൊ ുവന്നാല്‍ മതിയെന്ന കഠിനനിലപാടിലായിരുന്നു മൃഗശാല അധികൃതര്‍. അത്രയും നീളം പാമ്പിനു ഉ ാവില്ലെന്നും അതിനെ താന്‍ വളര്‍ത്തിയിട്ടു കൊ ുവരാമെന്നും പറഞ്ഞ് രാജീവ് ഫോണ്‍ താഴെവയ്ക്കുകയും ചെയ്തു. അന്നുമുതലാണ് രാജീവ് പാമ്പിനെ വളര്‍ത്താന്‍ തുടങ്ങിയതെന്ന് വരുംകാല ചരിത്രം. രാജീവിന് ഇപ്പോള്‍ അലട്ടുന്നത് ഇതൊന്നുമല്ല. പരദൂഷണക്കാര്‍ പുതിയ കഥയുമായി ഇറങ്ങിയിരിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. 15 സെന്റീമീറ്റര്‍പോലും നീളം വരാത്ത ശംഖുവരയന് നല്‍കാനായി രാജീവ് പെരുച്ചാഴിയെ തപ്പിയിറങ്ങിയിരിക്കുകയാണെന്നാണ് ഒരു കഥ. ഈ കഥകള്‍ എവിടെചെന്ന് അവസാനിക്കുമെന്ന പേടിയും അവനു ്. എങ്കിലും പാമ്പിന് എന്ത് ആഹാരമാണ് നല്‍കുന്നതെന്നുമാത്രം വെളിപ്പെടുത്താന്‍ രാജീവ് തയ്യാറല്ല.
Comments
അണ്ണാ ഒന്നുചിരിച്ചാല്‍ പോലും അണ്ണന്‍ ബ്ളോഗില്‍ ആക്കും അല്ലേ