മയില്‍പീലി

മറവിയുടെ ഇരുട്ടറക്ക് മനസ് എന്ന് പേരിട്ടത് ആരാണെന്ന് അറിയില്ല.
അതുകൊണ്ട് തന്നെ അത് എന്റെ ഗവേഷണ വിഷയവും അല്ല.
എന്നിട്ടും ആ ഇരുട്ടറക്കകത്ത് ഒരു പരിശോധനക്ക് ഞാന്‍ മുതിര്‍ന്നത് പഴയ ഒരു ഓട്ടോഗ്രാഫ്തപ്പിയെടുക്കാനായിരുന്നു.

പക്ഷേ കയ്യില്‍ തടഞ്ഞത് ഏറ്റവും പുതിയ നോട്ടുബുക്കും
പുത്തന്‍ പേപ്പറിന്റെ പുതുമണം പോലും മാറാത്ത ബുക്ക്.
താളുകള്‍ മറിക്കവെ അതിനുള്ളില്‍ ഞാന്‍ ഒരു മയില്‍ പീലിയെ കണ്ടു.

അവള്‍, ആ മയില്‍ പീലി എന്നോട് ചോദിചു
'വൈ ഡിഡ് നോട്ട് ഗെറ്റ് മി?'
എന്ത് മറുപടി നല്‍കണം എന്ന് അറിയാതെകുഴങ്ങിയ ഞാന്‍
ഒടുവില്‍ മയിലിന്റെ തന്നെ സഹായം തേടി.

കുറച്ചു നിമിഷം ആലോചനയിലാണ്ട
മയില്‍ വേദനയോടെ മൊഴിഞ്ഞു,
'ഇഫ് യു വിഷ്'
എന്ന് പറഞ്ഞോളു...
അങ്ങനെ ആ മയില്‍ പീലിയെ
ഞാന്‍ ഇരുട്ടറക്കു പുറത്തെടുത്തു
ഇപ്പോള്‍ എന്റെ പോക്കറ്റ് ഡയറിയില്‍
ഭദ്രമായി അവള്‍, ആ പീലി ജീവിക്കുന്നു

Comments

Popular posts from this blog

ഓട്ടോ ചേട്ടന്‍

വിഷപാമ്പിന്റെ നീളം

സ്മോക് ഫ്രീ കാമ്പസ് അഥവാ ഐ ടി സി കാമ്പസ്