ചുഴിക്കുറ്റം

പേര്‍ രാമചന്ദ്രന്‍ ആള്‍ സുമുഖനാ..ആറടി ഉയരം.. അതികായന്‍ എന്നും പറായാം. പൊലീസ് സേനയില്‍ ഹെഡ് കോണ്‍സ്റ്റ്ബിള്‍ ആണ്.നിയമം നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തന്നെ കിട്ടില്ലെന്നാണ് അതിയാന്റെ അവകാശ വാദം.
രാമചന്ദ്രന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒക്കെ ഒരു ചുഴിക്കുറ്റം...ഇല്ലെങ്കില്‍ ഇപ്പൊള്‍ കുറഞ്ഞ പക്ഷം ഒരു ഡിവൈ എസ് പി എങ്കിലും ആകേണ്‍ടതായിരുന്നു മേല്പ്പടിയാന്‍...എന്തു ചെയ്യാം എസ് എസ് എല്‍ സി കഴിഞ്ഞപ്പോള്‍ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപൊകന്‍ രാമചന്ദ്രനു കഴിഞ്ഞില്ല. പതിവ് വില്ലന്‍, പണം... അവന്‍ തന്നെയാണ് ഇവിടെയും കളിനിയമം തെറ്റിച്ചത്.
അകാലത്തില്‍ വിട്ടുപോയ പിതാവ്, കൂലിപ്പണിക്കു പോലും പോകാന്‍ കഴിയാത്ത അമ്മ. പറക്കമുറ്റാത്ത രണ്ട് സഹോദരിമാര്‍. എല്ലാഭാരവും രാമച്ന്ദ്രന്റെ തോളില്‍... പിന്നെന്താ ചെയ്യുക...ചുഴിക്കുറ്റം തന്നെ....
ചെയ്യാത്ത ജോലികള്‍ ഇല്ല. പത്രം ഇടല്‍ മുതല്‍ വര്‍ക്കുഷോപ്പില്‍ അസിസ്റ്റ്ന്റ് വരേ... അങ്ങനെ നീളുന്നു തസ്തികകള്‍...ഇതിനിടയില്‍ ആണു പൊലീസിലേക്ക് ആളെ എടുക്കുന്ന വിവരം അറിഞ്ഞത്. അപേക്ഷിച്ചു,പരീക്ഷ എഴുതി, ഫിസിക്കലും പാസായി.അങ്ങനെ രാമചന്ദ്രനും പൊലീസായി.
ഇത്രയൊക്കെ വ്യക്തമായി പറയാന്‍ രാമചന്ദ്രനുമായി എനിക്കു എന്ത് ബന്ധം എന്നു ചോതിച്ചാല്‍ ഒന്നും ഇല്ല. എങ്കിലും ഞാന്‍ അറിയും രാമചന്ദ്രനെ...
കവടിയാര്‍ ടി ടി സിക്ക് മുന്നില്‍ വച്ചാണ് ആദ്യമായി രാമചന്ദ്രനെ കാണുന്നത്. സെക്രട്ടേറിയറ്റിന് തൊട്ടടുത്തള്ള സ്റ്റേഷനില്‍ ആയിരുന്നു അന്ന് ആ ഹെഡ് കോണ്‍സ്റ്റ്ബിള്‍ ജോലിചെയ്തിരുന്നത്. ഒരു ലിഫ്റ്റ്... അത്രയെ ആ മാന്യദേഹത്തിനു ആവശ്യം ഉണ്‍ടായിരുന്നുള്ളൂ. അത് നല്‍കന്‍ എനിക്ക് വിരോധവും ഉണ്ടായില്ല. പിന്നെപ്പിന്നെ അത് പതിവായി.
ഹെല്‍മെറ്റ് ഇല്ലാതെയുള്ള സ്കൂട്ടര്‍ യാത്രയില്‍ ഒരു പൊലീസുകാരന്‍ ഒപ്പം ഉണ്ടാകുന്നത് ഒരു ബലമല്ലേ...
ഈ യത്രാ വേളകളിലാണ് രാമചന്ദ്രന്‍ തന്റെ ജീവിതാനുഭവങ്ങള്‍ ഒന്നൊന്നായി പറയുന്നത്. അങ്ങനെയിരിക്കെ രാമചന്ദ്രന് ട്രാന്‍സ്ഫറായി...
വീടിനു കുറച്ചുകൂടി അടുത്തേക്ക്, മ്യൂസിയം സ്റ്റേഷനിലേക്ക്..
അന്നാണ് ആദ്യമായി ഒരുപൊലീസുകാരപ്പം ഒരുപൊലീസുകാരനൊപ്പം മദ്യപിക്കുന്നത്, രാമചന്ദ്രന്റെ വക ചെലവ്.
അടുത്ത ദിവസം രാവിലെ യാത്രക്കിടെ ടി ടി സിക്ക് മുന്നില്‍ എത്തിയപ്പോള്‍ പതിവുപൊലെ രാമചന്ദ്രന്‍ അവിടുണ്ട്, പക്ഷേ യൂണിഫോമില്‍ ആയിരുന്നു എന്നു മാത്രം. പുതിയ സ്റ്റേഷനിലേക്ക് ആദ്യമായി പോകുകയല്ലേ... അതിനാലാവും എന്നാ ഞാന്‍ കരുതിയത്.
അപ്പോഴേക്കും ആ അതികായന്‍ കൈ നീട്ടിക്കഴിഞ്ഞിരുന്നു. പതിവുപോലെ ഞാന്‍ ചുണ്ടിലൊരു ചിരിയുമായി സ്കൂട്ടര്‍ നിര്‍ത്തി. എന്നാല്‍ സ്കൂട്ടറിന് പിന്നിലേക്ക് കയറാതെ, നിവര്‍ത്തിപ്പിടിച്ച കൈ താഴ്ത്തിയിടാതെ, പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം മൊഴിഞ്ഞു...എവിടെ ഹെല്‍മറ്റ്, എട് നൂറ് രൂന്‍ ഫൈന്‍...
ഒന്നും മനസിലാവാതെ ഞാന്‍ പകചു നിന്നപ്പോള്‍രാമചന്ദ്രന്റെ ഭാവം മാറി, ശബ്ദം കനത്തു.മര്യാദക്ക് ഫൈന്‍ അടച്ചേ എന്നായി ആ ഹെഡ്കൊന്‍സ്റ്റ്ബിള്‍.
എന്നില്‍നിന്നും പണം പിടിച്ചുവാങ്ങുമ്പോള്‍സ്വകാര്യമായി ഒന്നുകൂടി രാമചന്ദ്രന്‍ പറഞ്ഞു...
അവര്‍ എന്നെ കാത്ത് നില്‍ക്കുക ആയിരുന്നു അത്രേ...
ഒന്നു ഫൈന്‍ അടിക്കാന്‍.
പിന്നീടാണ് എനിക്ക് കാര്യം മനസിലായത്...
ഒക്കെ എന്റെ ചുഴിക്കുറ്റം...
അല്ലെങ്കില്‍ ഒരു പൊലിസുകാരനെ ആരെങ്കിലും വിശ്വസിക്കുമോ...

Comments

Latheesh Mohan said…
ഹഹഹ

ചുഴിക്കുറ്റം തന്നെ. നിങ്ങള്‍ക്കിതു തന്നെ വരണം. പൊലീസുകാരെക്കുറിച്ച് എത്ര ഉപന്യാസങ്ങള്‍ നിങ്ങള്‍ക്കു കിട്ടുമായിരുന്നു, എന്റെ ജീവിതത്തെ വിലയ്ക്കെടുത്തിരുന്നു എങ്കില്‍. ഞാന്‍ പലവട്ടം പറഞ്ഞിട്ടില്ലേ, ഞാന്‍ പാവമാണ് ഈ പോലീസുകാരാണ് കുഴപ്പക്കാര്‍ എന്ന്. അനുഭവിക്കണ്ണാ, അനുഭവിക്ക്

ആ ചുഴിക്കുറ്റം എന്ന വാക്ക് ഞാന്‍ ചൂണ്ടി :)
Unknown said…
police karane vishasicha ningal aanu thaaram
santhosheditor said…
This comment has been removed by the author.
false said…
annaa sambahvam suuuper...........
ആ പാവം പോലീസുകാരനോട് നമുക്ക് ക്ഷമിക്കാം...
മറ്റുള്ളവരുടെ ചെലവില്‍ വെള്ളമടിക്കുന്ന പോലീസൂകാരന്റെ ചെലവില്‍ വെള്ളമടിക്കാന്‍ ആഗ്രഹിച്ച അണ്ണനാണണ്ണാ താരം.... അതു പോട്ട് ചീത്ത വിളിച്ചില്ലല്ലോ...
സ്വന്തം അച്ഛന്‍ ഹെല്‍മറ്റില്ലാതെ പോയാല്‍ പോലും '........മോനേ...' എന്നു വിളിക്കുന്ന വരാണ് ഇവര്‍...
ഈയിടെ ഒരു എസ്.ഐ. പറഞ്ഞതു പറായം... ഒരു ദിവസം 80 പേരെ വച്ച് പിടിക്കണം. കുറഞ്ഞാല്‍ 'മോളി'ലിരിക്കുന്നവരുടെ വായിലിരിക്കണത് കേക്കണം. അതിനായി പാവപ്പെട്ട കോണ്‍സ്റബിള്‍മാര്‍ എന്ന 'ഗുണ്ട'കളെ വിട്ട് സാധാരണക്കാരനെ വിരട്ടുന്നു...
പഴയ ഒരു കഥ കൂടി പറയാം... തിരുവനന്തപുരത്തിന് തെക്ക് പാറശാല നിന്നും ഒരു പതിനാലുകാരന്‍ പയ്യന്‍ അനന്തപുരിയിലെത്തി..
ഡബിള്‍ ഡക്കര്‍ ബസ് അവന്‍ ആദ്യമായി കാണുകയാണ്.... ഒരു ബസിന് മുകളില്‍ മറ്റൊരു ബസ്... അവന്‍ നടുങ്ങിപ്പോയി...
തലയില്‍ കൈവച്ചു കരഞ്ഞു.... ആ പയ്യന്‍ പിന്നീട് തിരുവനന്തപുരത്തെ പല പോലീസ് സ്റേഷനുകളിലും കോണ്‍സ്റബിളായിരുന്നിട്ടുണ്ട്...
ഈയിടെ ബസില്‍ തൂങ്ങിനിന്ന ഒരു പയ്യനെ കൈയ്യോങ്ങി അയാള്‍ അടിക്കുന്നത് ഞാന്‍ കണ്ടു...
പണ്ട് ഡബിള്‍ഡക്കര്‍ കണ്ട് പൊട്ടിക്കരഞ്ഞ ആ പയ്യനെ നിന്ന് ഇന്ന് ഇത്രയും 'സൌമ്യ'നായ ഒരു മനുഷ്യനാക്കി മാറ്റിയ കാക്കിയെ ഒരിക്കലും നമ്പരുത്....
അത് പോലീസായാലും. കണ്ടക്ടറായാലും. സാധാരണ ഓട്ടോ ഡ്രൈവറായാലും....
Unknown said…
അപ്പോഴും പറഞ്ഞില്ലേ പോവണ്ടാ പോവണ്ടാന്ന്‌
പോവണ്ടാ പോവണ്ടാന്ന്‌..........

പൊലീസുകാരനെയും പത്രപ്രവര്‍ത്തകനെയും പച്ചവെള്ളത്തില്‍ വിശ്വസിച്ചുകൂടണ്ണാ...
unni said…
പൊലീസുകാരെ കുറിച്ച്‌ എനിക്കും പറയാനുണ്ട്‌ ഒരു കദന കഥ. ഒരു ന്യൂ ഇയര്‍ ആഘോഷത്തിനിടെ ഞാനുള്‍പ്പെടെ രണ്ട്‌ പത്രപ്രവര്‍ത്തക കേസരികളെ (?) പൊലീസ്‌ ആക്രമിച്ചു.

പിറ്റേന്ന്‌ മുതല്‍ പത്രമായ പത്രമെല്ലാം ഈ പൊലീസുകാരെ വലിച്ചു കീറി ഒട്ടിച്ചു കൊണ്ട്‌ വാര്‍ത്തകളുടെ ഭൂതങ്ങളെ ഇറക്കി വിട്ടു. എസ്‌ പി ഓഫീസ്‌ പ്രകമ്പനം കൊണ്ടു. ഡി വൈ എസ്‌ പി യു ടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കപ്പെട്ടു. കുറ്റക്കാരനായ പൊലീസുകാരനെ സ്ഥലം മാറ്റിയ സന്തോഷവാര്‍ത്ത എസ്‌ പി നേരിട്ട്‌ എന്നെ വിളിച്ചു പറഞ്ഞപ്പോള്‍ എന്റെ കണ്ണില്‍ നിന്നും സന്തോഷാശ്രു പൊഴിഞ്ഞു.

എന്നെ കാണാന്‍ ഒരു പ്രശ്‌നമുണ്ടാക്കിയ പൊലീസുകാരന്‍. പത്രക്കാരുടെ ശക്തിയില്‍ അഹങ്കരിച്ചു കൊണ്ട്‌ ഞാന്‍ സഗര്‍വ്വം ആ പൊലീസുകാരനെ നേരിട്ടു. 'ഞാനപ്പോഴെ പറഞ്ഞില്ലേ പത്രക്കാരോട്‌ കളിക്കരുത'‌ എന്ന മട്ടില്‍ ഞാന്‍ സുരേഷ്‌ ഗോപി ഡയലോഗുകള്‍ കാച്ചി തുടങ്ങി,

അവസാനം അയാള്‍ പറഞ്ഞു
താങ്ക്‌സ്‌! ദിവസം മുപ്പത്‌ കിലോമീറ്റര്‍ ബസില്‍ ഇരുന്നാണ്‌ ഇപ്പോള്‍ ജോലിക്ക്‌ വരുന്നത്‌. ഭാര്യവീട്ടിന്റെ തൊട്ട്‌ മുന്നിലേക്കുള്ള സ്റ്റേഷനിലേക്ക്‌്‌ എനിക്ക്‌ പണിഷ്‌മെന്റ്‌ ട്രാന്‍ഫര്‍ കിട്ടി, ഈ ഉപകാരം ഞാന്‍ മരിച്ചാലും മറക്കൂല ! ,

അതു പറയുമ്പോള്‍ അങ്ങേരുടെ മുഖത്ത്‌ ഒരു വഷളന്‍ ചിരി ഉണ്ടായിരുന്നു, ഞാനത്‌ കണ്ടില്ലെന്ന നടിച്ച്‌ ചിരിച്ചു പിരിഞ്ഞു. പിന്നീടിന്നുവരെ ഞാന്‍ ഒരു പൊലീസുകാരനോടും കളിക്കാന്‍ പോയിട്ടില്ല
Unknown said…
police katha adipoli ..... kurachu kalarppundenkilum nannaayittundu ... ennaalum policukaarane kutti vechu vellamadikkaamennu vichaarichu kalanjalloooo ..... bhayankaram thanne annoooo ... ini paranjittenthaa kaaryam .... varaanullathu vazhiyil thangillallooo ..... eniyenkilum policukaarumaayi adhikam company vendaaa .... sookshichaal dukhikkendallooo ....

sasneham .....
way to home said…
pani eenu paranjal ithanu pani. saramilla aanna chuzhikuttam kondallae
clicksreekanth said…
mm...njan ayit onnum parayunnilla..
kollaaaaaaaaaaaaaaaammm annan oru kadhaakaaran thanne

Popular posts from this blog

ഓട്ടോ ചേട്ടന്‍

വിഷപാമ്പിന്റെ നീളം

സ്മോക് ഫ്രീ കാമ്പസ് അഥവാ ഐ ടി സി കാമ്പസ്