സ്മോക് ഫ്രീ കാമ്പസ് അഥവാ ഐ ടി സി കാമ്പസ്


പുക വലിക്കുന്നവരെ എനിക്കു ഇഷ്ടമല്ല.
ഇഷ്ടമല്ലെന്ന് പറഞ്ഞാല്‍ മാത്രം പോര,
പുച്ഛവുമാണ്.
അല്ലെങ്കില്‍തന്നെ പുകവലിക്കാരെ
ഇത്രത്തോളം വെറുക്കാന്‍
എന്നെക്കാള്‍ യോഗ്യത മറ്റാര്‍ക്കാണുള്ളത്.
ഒന്നും രണ്ടും വര്‍ഷമല്ല,
രണ്ട് ദശാബ്ദമാണ്
ഞാന്‍ സിഗരറ്റ് വലിച്ചുകൂട്ടിയത്.
തുടക്കംമുതലേ ചെയിന്‍ സ്മോക്കര്‍
ആകാനായിരുന്നു എന്റെ ശ്രമം.
അതുകൊണ്ടുതന്നെ ഈ 20 വര്‍ഷവും
ഞാന്‍ ചെയിന്‍സ്മോക്കര്‍ ആയി തുടര്‍ന്നു.
പെട്ടെന്നൊരു സുപ്രഭാതത്തില്‍
ഞാന്‍ വലി നിര്‍ത്തുകയും ചെയ്തു.
നന്നാവുന്നതിന്റെ ഭാഗമായി
അതിനെ പലരും കണ്ടു, വിലയിരുത്തി.
പക്ഷേ അതായിരുന്നില്ല സത്യം.
എന്നെക്കൊണ്ട് വലിക്കാന്‍ കഴിയുന്നില്ല.
പുക അകത്തോട്ട് ചെല്ലുമ്പോള്‍
ഒരു വല്ലായ്മയും ശ്വാസം മുട്ടലും.
ഒരു കവിള്‍ പുകപോലും ഉള്‍ക്കൊള്ളാന്‍
ശരീരത്തിനാകാത്ത അവസ്ഥ.
പിന്നെ എന്താ ചെയ്ക.
വലി നിര്‍ത്തുകയല്ലാതെ
ഗത്യന്തരമില്ലാതെ ഞാനും
അതുതന്നെ ചെയ്തു,
വലി നിര്‍ത്തുക എന്ന പാതകം...
ഡോക്ടറുടെ ഉപദേശം
അതിനൊരു കാരണമാക്കി എന്നുമാത്രം.
അന്നുമുതല്‍ എനിക്ക്
പുകവലിക്കാരെ ഇഷ്ടമല്ല.
ഇഷ്ടമല്ലന്നു മാത്രമല്ല
പുച്ഛവുമാണ്.
അല്ല, ഈ പുകവലിക്കാരെ
എങ്ങിനെ വെറുക്കാതിരിക്കും
നിങ്ങള്‍തന്നെ പറ.
വലിച്ച് കൂമ്പ് വാട്ടുന്നത് അവരുടെ ഇഷ്ടം.
പക്ഷേ, വലി നിര്‍ത്തിയ
എന്റെ മുന്നില്‍നിന്ന് ഇങ്ങനെ
പുകച്ചുതള്ളാന്‍ അവര്‍ക്ക് തോന്നുന്നല്ലോ...
അവര്‍ വലിക്കുന്നതില്ല എനിക്കു വിഷമം,
എനിക്ക് വലിക്കാന്‍ കഴിയാത്തതിലാണ്.
അപ്പോള്‍ പിന്നെ എന്താ ചെയ്യുക?
നാട്ടുകാരെ ഉദ്ദരിക്കുകതന്നെ മാര്‍ഗം
ഞാന്‍ വലിച്ചില്ലെങ്കില്‍ ആരും വലിക്കണ്ട,
പ്രളയം ഉണ്ടാവാതിരിക്കാന്‍ പറയുന്നത് കേള്‍ക്കുക.
കേട്ടാല്‍ നിങ്ങള്‍ക്കും കൊള്ളാം, എനിക്കും കൊള്ളാം.
ഇതുവരെ പറഞ്ഞത് ആമുഖം.
എന്തിനും ആമുഖം അഥവാ ആ മുഖം
എങ്കിലും വേണമെന്നല്ലേ
വാമൊഴി പഴക്കം.
അപ്പോ ഫ്ളാഷ് ബാക്കിലേക്കുപോകാം.
നഗരമധ്യത്തിലെ കലാലായമാണ് രംഗവേദി.
വര്‍ഷം 1994 ആണോ 1995 ആണോ
എന്ന് ഓര്‍മ്മയില്ല.
ഏതായാലും കലാലയങ്ങളില്‍ പുകവലി വിരുദ്ധ
ബോധവത്കരണവും സത്യപ്രതിജ്ഞകളും
കൊണ്ടുപിടിച്ചു നടന്ന കാലമായിരുന്നുവെന്ന് ഓര്‍ക്കുന്നു.
പുകവലി വിരുദ്ധ കാമ്പസുകളായി
ഓരോ കോളജുകളും മാറുന്ന സമയം.
ഞങ്ങടെ കലാലയ മുത്തശിയും അന്ന്
പുകവലി വിരുദ്ധ കോളജാവാന്‍ തീരുമാനിച്ചു.
മറ്റുകോളജുകളിലേതില്‍നിന്ന് വ്യത്യസ്തമായ
പേരാണ് അന്ന് ഞങ്ങടെ കോളജ് യൂണിയന്‍
ഈ പരിപാടിക്കായി കണ്ടെത്തിയത്.
'സ്മോക് ഫ്രീ കാമ്പസ്'.
അതായത് പുകവലിയുടെ പുകപടലങ്ങള്‍
ഇനി ഈ കാമ്പസിനെ പിടികൂടില്ലെന്ന്...
സംഗതി കസറി. വന്‍ പരിപാടിയായിരുന്നു.
ഉദ്ഘാടനം ശിവദാസമേനോന്‍
ആണെന്നാണ് ഓര്‍മ്മ.
കോളജ് ഒന്നടങ്കം പുകവലി വിരുദ്ധ
പ്രതിജ്ഞ ചൊല്ലുമ്പോള്‍
ഞങ്ങള്‍ കുറച്ചുപേര്‍ മാറിനിന്ന് പുകച്ചുതള്ളുകയായിരുന്നു.
പിന്നീട് ഇതേക്കുറിച്ച് ചോദിച്ച യൂണിയന്‍കാരോട്
അന്ന് ഞങ്ങള്‍ പറഞ്ഞത്
സ്മോക്ഫ്രീ എന്നാല്‍
ഫ്രീയായി സ്മോക് ചെയ്യാനുള്ള
അവകാശം ആണെന്നാണ്.
എന്റെ കലാലയത്തില്‍നിന്നും
ഞാന്‍ പുറത്തിറങ്ങിയിട്ടും
ദശാബ്ദം ഒന്നു കഴിഞ്ഞു.
എന്റെ കോളജ്, എന്റെ കോളജ്
ഉള്‍പ്രേരണ എന്നെ വീണ്ടും കോളജിന്‍ മുറ്റത്തെത്തിച്ചു.
ഒന്നിനും ഒരു മാറ്റവുമില്ല,
റോഡരികില്‍ തണലേകി നിന്ന മരങ്ങളെ
നഗരവികസന പദ്ധതി വിഴുങ്ങിയതൊഴിച്ച്.
മുതിര്‍ന്നാല്‍ ആരും, അത് ഗുരുവാകട്ടെ
ശിഷ്യനാകട്ടെ, കാമ്പസിന്
പുറത്തുപോയേ പറ്റൂ,
മരങ്ങളും ആ ഗണത്തില്‍
വരുമെന്ന് മനസിലായത് ഇപ്പോഴാണ്.
ഒരിക്കല്‍ എന്റെ എല്ലാം എല്ലാമായ കോളജില്‍
ഒരുവട്ടം കൂടി എന്ന പാട്ടു പാടാന്‍
തയ്യാറായി നിന്ന എന്റെ നാസാരന്ധ്രത്തിലേക്ക്
അടിച്ചു കയറിയത് സിഗരറ്റിന്റെ നാറ്റമായിരുന്നു.
ചീഞ്ഞമുട്ടയുടെ ഗന്ധം സുനാമിപോലെ
എന്നെ ആക്രമിച്ചപ്പോള്‍ ഒരു നിമിഷം പകച്ചുപോയി
പിന്നെ ശ്രദ്ധിച്ചപ്പോള്‍ മനസിലായി
പുകവലിക്കാര്‍ക്ക് ഇന്നും
ഈ കലാലയത്തില്‍ കുറവില്ലെന്ന്,
വലിച്ചു ചുമയ്ക്കുന്നവരും
ആസ്വദിച്ച് വലിക്കുന്നവരും,
വലി കണ്ടുരസിക്കുന്നവരും...
എല്ലാം പണ്ടേപോലെ ഇന്നും.
സത്യം 'സ്മോക് ഫ്രീ കാമ്പസ്'
എന്ന പഴയ സ്ലോഗന്‍
അന്വര്‍ത്ഥമായത് ഇപ്പോഴാണ്.
എത്ര ഫ്രീയായാ നാളെയുടെ വാഗ്ദാനങ്ങള്‍
പുക വലിക്കുന്നത്.
പക്ഷേ, ഞാനിത് സഹിക്കില്ല.
പുകവലി നിര്‍ത്തിയ എന്നോട്
ഈ ഭാവി വാഗ്ദാനങ്ങള്‍ ചെയ്യുന്നത്
ശരിയാണോ?
വലി നിര്‍ത്തിയവനേ അറിയൂ
വലിക്കാത്തതിന്റെ വേദന.
അപ്പോള്‍ എന്താ ചെയ്ക,
കഞ്ഞികുടി മുട്ടിക്കുകതന്നെ.
നാട്ടുകാരെ ഓടിവായോ...
പുകവലി നിര്‍ത്തിയെന്നു
സത്യപ്രതിജ്ഞ ചെയ്തവരുടെ
കാമ്പസില്‍ വീണ്ടും ഐ ടി സി
പിടിമുറുക്കുന്നേ....

Comments

Unknown said…
പുക വലിക്കുന്നവരെ എനിക്കു ഇഷ്ടമല്ല.
ഇഷ്ടമല്ലെന്ന് പറഞ്ഞാല്‍ മാത്രം പോര,
പുച്ഛവുമാണ്.
അല്ലെങ്കില്‍തന്നെ പുകവലിക്കാരെ
ഇത്രത്തോളം വെറുക്കാന്‍
എന്നെക്കാള്‍ യോഗ്യത മറ്റാര്‍ക്കാണുള്ളത്. .......

പണ്ട്‌ പണ്ട്‌ ഒരു കുറുക്കനുണ്ടായിരുന്നു. ഇങ്ങനെ നടന്നു പോകുമ്പോള്‍ കുന്നിന്‍ മുകളില്‍ കുലച്ചു നില്‍ക്കുന്ന മുന്തിരികള്‍. ആഗ്രഹത്തോടെ അത്‌ പറിക്കാന്‍ നോക്കിയ കുറുക്കന്‌ പക്ഷെ പൊക്കമില്ലാത്തതുകൊണ്ട്‌ സാധിച്ചില്ല. അല്ലെങ്കിലും ഈ മുന്തിരി പുളിക്കും എന്ന ആത്മഗതത്തോടെ കുറുക്കന്‍ അവിടെ നിന്നു യാത്ര തിരിച്ചു.

കൂടുതലൊന്നും പറയുന്നില്ല.....
ugran endaaa annaaa ningalkk ee seelam illallo ullavarkku vendi thyaagam nadathu vaqano
Latheesh Mohan said…
Same here :( These goddamn smokers. They pollute our world like anything. They tempt us to smoke more than 30 pieces a day.

It's high time somebody spoke the truth. I adore you.

:)

Oh forgot to ask: how about another fag?

:)
പുകവലി നിര്‍ത്തണമെന്ന്
എനിക്കാഗ്രഹമുണ്ട്...
പക്ഷേ എന്നെകൊണ്ട്
അത് സാധിക്കില്ല...
ഒരു ബീഡിക്കുറ്റിക്കും
ഒരു സിഗരറ്റ് കുറ്റിക്കും
എനിക്ക് നല്‍കാന്‍
ലഹരികളില്ലായിരുന്നു....
ജീവിതം തന്നെ
ലഹരിയാക്കി മാറ്റി
എപ്പോഴും ഒരു 'ലാര്‍ജ്ജ്'
അടിച്ച കിക്കില്‍ നടക്കുന്ന
ഈ പുപ്പുലിക്ക് തുടങ്ങാത്ത
ഒരു പ്രവര്‍ത്തിയും
അവസാനിപ്പിക്കാന്‍
സാധിക്കില്ല.
way to home said…
anna oro divasavum avasaanikumbol ithu koodi valichu nirthuva, nalathae prabhaatham valiyillatha lokathilekkanu thurakkan pokunnathu ennu manasil urappichaanu lodgilae mara azhikalkku pinnilae kattilekku churundu kayarunnathu. pathivu polae adutha prabhaathavum vathilil mutti vilikkumbol oru nedungan kottuvayayum ittu kannu thirummi eneettu urakkachadavu maaraatha kannukalumai murali chettantae kadyilekku chaya kudikkan pokum. ravilathae chaykkoppam oru kavil puka , allenkil oru aswasthatha... pinnae , enna orennam koodi valichu nirthaam ennu vichaarikkum. angane raatrikal kozhiyukayum pakalukal pirakkukayum cheyyuunnu, oru mattavum illathae. enthu cheyyam anna. chai smoker aayirunna annan njangalkku oru albhuthamaayirinnu, ippozhallae satyam arinjathu....
Unknown said…
nannaya kootathilanalle

ekkariyathil enikku tension illa

thangal nannayi ennu vicharichu mattullavareyum nannakkanam ennu vicharikkunnathu moshma ketee
pukavalikkare enikku eshtma, ente arathya purushanmara avar
pakshe enikku aaaaaa bhagyam undarilla
d a y a said…
പുകവലി നിര്‍ത്തിയത് വലിയ വാര്‍ത്ത യാക്കേണ്ടതില്ല.
സിഗരറ്റ് വലിയാണ്‍ വില്ലന്‍. പകരം സാദാ ബീഡി പരീക്ഷിക്കവുന്നതാണ്
ഇനി, ഉത്തരേന്ത്യന്‍ യാത്രകള്‍ക്കിടയില്‍ കണ്ട കാഴ്ച ഓര്മവരുന്നു.
ചിലത്തില്‍ കഞ്ചാവു നിറച്ച് ഇളുത്തു വിടുന്ന സന്യാസിമാരുടെ നയന മനോഹരന്മാരായ ദ്റ്^ശ്യം
പുകവലി നിറ്ത്തന്ണ്ട ചിലത്തിന്റെ റ്റെക്നോളജി ഒന്നു പരീക്ഷിക്കൂ.
daya
അണ്ണനിപ്പൊ ഡസ്കിലാ അല്ലിയോ...
santhosheditor said…
thanesh: kurukkanum jeevichu potte
latheesh: nee oru sambhavamada
ajay, aneesh, anuraj, thirontharam puli,praveen, sheeba: tanx
daya: nee enne veendum valipiche adangu alle

Popular posts from this blog

ഓട്ടോ ചേട്ടന്‍

വിഷപാമ്പിന്റെ നീളം