പ്രതികരണശേഷി
രമേഷ് ഒരു സ്ഥിരം മദ്യപാനിയൊന്നുമല്ല. അതേസമയം മദ്യപിക്കുന്നവരോട് സ്നേഹമാണുതാനും. രമേഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇത്ര സത്യസന്ധര്‍ ലോകത്ത് വേറെ ആരാ ഉള്ളത്. മനുഷ്യര്‍ ഓരോന്നു നേടാനായി പരസ്പരം കടിച്ചുകീറുകയും കുത്തിക്കൊല്ലുകയും ചെയ്യുന്ന നാടാണിത്. അവിടെ ഒരു ക്രമസമാധാന പ്രശ്നവും ഉണ്ടാക്കാത്തത് മദ്യപാനികളാണെന്ന് രമേഷ് സാക്ഷ്യം പറയുന്നു. ഓണമാവട്ടെ, ഹര്‍ത്താല്‍ ആവട്ടെ... ഏന്തും ഏതും ആഘോഷമാക്കിമാറ്റുന്നവരാണ് മദ്യപാനികള്‍.
അവരുടെ മനസിന്റെ നൈര്‍മല്യമാണ് അത് കാണിക്കുന്നത്. എല്ലാം ആഘോഷിക്കാനുള്ള ആ മനസ് മദ്യപാനികള്‍ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്. ഒരു ചോദ്യത്തിനും ഉത്തരമല്ല മദ്യം, എന്നാല്‍ എല്ലാ ചോദ്യങ്ങളും മറക്കാനുള്ള ഒറ്റമൂലിയാണ് മദ്യമെന്ന മല്ല്യ തീയറി ഉണ്ടായതുതന്നെ ഇവരെ നന്നായി പഠിച്ചശേഷമാണെന്നാണ് പണ്ഡിതമതം.
മദ്യപന്‍മാരുടെ ക്ഷമാശീലമാണ് രമേഷിനെ ഏറെ ആകര്‍ഷിച്ചത്. ബിവറേജസിനുമുന്നില്‍ കിലോ മീറ്ററുകള്‍ നീണ്ട ക്യൂ രൂപപ്പെട്ടാല്‍പോലും ആരും വരി തെറ്റിക്കാറില്ല. ക്യൂവിനിടയില്‍ നുഴഞ്ഞുകയറുന്നവരും അതു തടയുന്നവരും തമ്മിലുള്ള വാക്കുതര്‍ക്കം മറ്റെവിടെയും കാണാനാകും. സിനിമാ തീയേറ്ററില്‍ പോലും. പക്ഷേ ഇവിടെ അതുമില്ല. നീണ്ട ക്യൂവില്‍ നില്‍ക്കുന്നവര്‍ പലപ്പോഴും അസ്വസ്തരാകാറുണ്ട്. സമയം പോകുന്നതില്‍ ബേജാറാകുന്നവര്‍. പക്ഷേ ബിവറേജസിന്റെ മുന്നിലെ ക്യൂവില്‍ ഇതൊന്നും കാണാനാവില്ല. അതുകൊണ്ട് മദ്യം സത്യസന്ധതയും ക്ഷമാശീലവും വളര്‍ത്തുന്നുവെന്നാണ് രമേഷിന്റെ പക്ഷം.
ഇതൊക്കെ ഇന്നലെവരെയുള്ള കഥ. ഇന്നുപക്ഷേ രമേഷ് ദുഃഖിതാനാണ്. മറ്റ് മേഖലകളില്‍ ഉള്ളതുപോലെ മൂല്യച്യുതി ഈ രംഗത്തെയും പിടികൂടിയെന്ന കണ്ടെത്തലാണ് രമേഷിനെ വിഷണനാക്കുന്നത്. ഇവിടെയും ഇനി പ്രതീക്ഷകള്‍ക്ക് അധികം ആയുസില്ലത്രേ.
സംഭവം ഇതാണ്. കഴിഞ്ഞ ഹര്‍ത്താല്‍ദിനം ഒന്നു ആഘോഷമാക്കാന്‍തന്നെ രമേഷ് തീരുമാനിച്ചു. അന്നു മദ്യഷോപ്പ് അവധിയായിരിക്കുമെന്നതിനാല്‍ തലേദിവസംതന്നെ കരുതല്‍ ശേഖരത്തിലേക്ക് മുതല്‍കൂട്ടുന്നതിനായി ബിവറേജസിന് മുന്നിലെത്തി. സാമാന്യം നല്ല ക്യൂ. പ്രവൃത്തിസമയം കഴിഞ്ഞാലും ക്യൂ അവസാനിക്കുമെന്ന് തോന്നാന്ന തരത്തിലുള്ള ക്യൂ. ഒരുവിധം സമയം തള്ളിനീക്കുമ്പോഴാണ് രമേഷ് ആ കാഴ്ച കണ്ടത്. കുറച്ചുപേര്‍ വരിയൊന്നും പാലിക്കാതെ നേരെ മുന്നില്‍പോയി കുപ്പിവാങ്ങുന്നു. ബിവറേജസിന് മുന്നില്‍വച്ചുതന്നെ അത് കച്ചവടമാക്കിയിട്ട് വീണ്ടും പണവുമായി ക്യൂവിന്റെ ഏറ്റവും മുന്നിലേക്ക്.
അതിനെക്കാള്‍ രമേഷിനെ വേദനിപ്പിച്ചത് മറ്റൊന്നാണ്. ഇത്രയൊക്കെ സംഭവിച്ചിട്ടും അവരെ ചോദ്യം ചെയ്യാന്‍ ആരും തയ്യാറാകുന്നില്ല. ബിവറേജസിലെ ജീവനക്കാരും ക്യൂവില്‍ നില്‍ക്കുന്നവരും, ആരും പ്രതികരിക്കുന്നില്ല. എന്തിലും പ്രതികരിച്ചിരുന്ന മദ്യപാനികള്‍ക്കും വന്നുവന്ന് പ്രതികരണശേഷിയില്ലാതായെന്നെ സത്യം രമേഷ് ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. എന്തുചെയ്യാം ആഗോളവത്കരണ കാലഘട്ടത്തില്‍ ഇതിലപ്പുറവും പ്രതീക്ഷിക്കേണ്ടിവരുമെന്ന അഭിപ്രായക്കാരനാണ് രമേഷ് ഇപ്പോള്‍.
Comments
തിരോന്തരത്താണാ ഈ സംഭവം നടന്നത്... ഹര്‍ത്താലിന്റെ തലേന്നാ...
ഏത് കടേലടേയ്...
നമ്മള് സ്റാച്യുവീന്ന് ഒരു കുപ്പീം കേശവദാസപുരത്തീന്ന് ഒരു കുപ്പീം മാത്രേ വാങിച്ചോളൂ...
ലവന്‍മാര് ഓരോ കുപ്പിയേ തരോള്ളുവെന്ന്...
നീ സ്ഥലം പറേടേയ് അപ്പീ....
എങ്കി അടുത്ത ഹര്‍ത്താല്‍ ദെവസം നമുക്ക് നമ്മള പയ്യന്‍മാര അവിട നിര്‍ത്താം...
ആരാണ് എടേക്കേറി വാങ്ങിക്കണേന്ന് അറിയാമല്ലോ...
ടേയ് ഓണത്തിന് വല്ലാത പെട്ടുപോയടെയ് അപ്പീ....
തിരുവോണം, ചതയം...
ഇനി അടുത്താഴ്ച കന്നി 5...
ഇത്രേദിവസം അവധി കൊടുക്കാന്‍
ഇതെന്തരടേ പള്ളിക്കൂടോ...
പിന്ന അപ്പീ നീ ആയതോണ്ട് പറയയാണ്
ഇനി നീ കുപ്പി വാങ്ങിക്കാന്‍ പോവമ്പം
ഒറ്റയ്ക്ക് പോവല്ല്...
നീ എന്നക്കൂട വിളിക്കണം...
ഷെയറ് എത്രയാണെന്ന് വച്ചാല്‍ തരാമെന്ന്...