അപകടങ്ങളിലലെ കൌതുകം

റോില്‍ ഒരു അപകടം കണ്ടാല്‍ നിങ്ങള്‍ എന്തുചെയ്യും? വാഹനം നിര്‍ത്താതെ സ്ഥലം വിടും എന്നായിരിക്കും മിക്കവരുടെയം ഉത്തരം. എന്നാല്‍ നീലകണ്ഠപിള്ളക്ക് പറയാനുള്ളത് ഇത്രയേയുള്ളൂ, അങ്ങനെ ചെയ്യരുത്.
ഒരു കൌതുകത്തിനെങ്കിലും നിങ്ങളുടെ വാഹനം നിര്‍ത്തണം, കാര്യമെന്തെന്ന് തിരക്കണം. കഴിയുമെങ്കില്‍ പോലീസ് മഹസര്‍ തയ്യാറാക്കി മടങ്ങുംവരെയെങ്കിലും അവിടെ നില്‍ക്കുകയും വേണം. സ്വരക്ഷയ്ക്ക് ഇത്രയെങ്കിലും ചെയ്യണമെന്നാണ് നീലകണ്ഠപിള്ളയുടെ മതം. ഇതിന് അദ്ദേഹം സാക്ഷ്യം പറയുന്നത് തന്റെതന്നെ ജീവിതകഥയാണ്.
വെറുമൊരു കൌതുകത്തിന് അപകടം കാണാന്‍ കാര്‍ റോഡിന്റെ ഓരത്ത് ഒതുക്കിയതിലൂടെ ഒരു കേസില്‍നിന്നും രക്ഷപ്പെട്ട അനുഭവകഥ. കൃത്യം അഞ്ചുവര്‍ഷം മുന്‍പാണ് അദ്ദേഹത്തിന് ഈ അനുഭവം ഉണ്ടാകുന്നത്. രാജവീഥി എന്നു അക്ഷരാര്‍ത്ഥത്തില്‍ പറയാവുന്ന വെള്ളയമ്പലം - കവടിയാര്‍ റോഡിലാണ് രംഗപടം. സമയം രാത്രി 10 ആകും. സോഡിയം വേപ്പറുകളില്‍ ഭൂരിപക്ഷവും അന്ധന്‍മാരായിരുന്നതിനാല്‍ വീഥിയിലെക്കുള്ള വെളിച്ചവിന്യാസം പാടെ പരാജയമായിരുന്നു.
ആ വീഥിയിലേക്കാണ് നീലകണ്ഠപള്ളയും കുടുംബവും കാറോടിച്ചു ചെല്ലുന്നത്. കുറച്ച് മുന്നോട്ടുപോകുമ്പോള്‍, രാജ്ഭവനും കഴിഞ്ഞു മുന്നോട്ടുപോകുമ്പോള്‍തന്നെ ചെറിയ ഒരു ആള്‍ക്കൂട്ടം പിള്ളാച്ചന്റെ ശ്രദ്ധയില്‍പ്പെട്ടു. ആദ്യം കാര്‍ നിര്‍ത്തണ്ട എന്നാണ് അദ്ദേഹം കരുതിയത്. അതിന് കുടുംബാംഗങ്ങളും പിന്തുണ പ്രഖ്യാപിച്ചെങ്കിലും എന്തോയൊരു ഉള്‍പ്രേരണയാല്‍ പിള്ളേച്ചന്‍ കാര്‍ നിര്‍ത്തി, സംഭവം എന്താണെന്ന് അന്വേഷിക്കുകയും ചെയ്തു.
വഴിയേപോയ ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറുപ്പിച്ച അജ്ഞാത കാര്‍ നിര്‍ത്താതെ സ്ഥലംവിട്ടു. പരുക്കേറ്റ ബൈക്ക് യാത്രക്കാരന്റെ അവസ്ഥ വളരെ മോശമാണ്. സ്ഥലത്തുപറന്നെത്തിയ പോലീസിന്റെ പറക്കല്‍ വിഭാഗം ആ യുവാവിനെ മറ്റൊരുവാഹനത്തില്‍ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് വിടുമ്പോഴാണ് സംഭവം അറിയാനുള്ള കൊതിയുമായി പിള്ള എത്തിയത്.
യുവാവിനെ ആശുപത്രിയിലേക്ക് അയച്ചശേഷം പോലീസ് ഓടിക്കൂടിയ നാട്ടുകാര്‍ക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പ് തുടങ്ങി. അതിനിടയിലാണ് ഒരു തൊഴിലാളി ധൈര്യപൂര്‍വം രംഗത്തെത്തിയത്. ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ കാറിന്റെ നമ്പര്‍ താന്‍ കുറിച്ചെടുത്തിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞപ്പോള്‍ പിള്ളേച്ചന് ഉള്‍പ്പെടെ ആശ്വാസം തോന്നി. അങ്ങനെ കടന്നുകളഞ്ഞയാളെ വെറുതേവിടാന്‍ പാടില്ലല്ലോ? പിറകേനടന്നിട്ടായാലും അയാളെ നിയമത്തിന്റെ മുന്നില്‍കൊണ്ടുവരണം.
അപകടത്തില്‍പെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് എത്തുംവരെ അടങ്ങിക്കിടന്ന സാമൂഹ്യബോധം നാട്ടുകാരില്‍ അണപൊട്ടിയൊഴുകാന്‍ തുടങ്ങിയത് അപ്പോഴാണ്. ചേരയെ തിന്നുന്ന നാട്ടില്‍ പോയല്‍ നടുകണ്ടം തിന്നണമെന്നാണല്ലോ പഴമൊഴി. പഴമൊഴിയില്‍ പതിരില്ലെന്ന വിശ്വാസക്കാരനായതിനാല്‍ ഉപദേശം നല്‍കലില്‍ പിള്ളയും ഒട്ടും പിറകോട്ടുപോയില്ല. പക്ഷേ ആ ആവേശത്തിന് അധികം ആയുസുണ്ടായില്ല, കാറിന്റെ നമ്പര്‍ ആ മാന്യദേഹം പറയുന്നതുവരെ.
നമ്പര്‍കേട്ടതും തന്റെ രക്തം തണുത്ത് വിറങ്ങലിക്കുന്നതായാണ് പിള്ളക്കുതോന്നിയത്. കാരണം ആ തൊഴിലാളി പറഞ്ഞത് നീലകണ്ഠപിള്ളയുടെ കാറിന്റെ നമ്പര്‍ ആയിരുന്നു. പിന്നെ ഒരു ദീനരോദനമാണ് അവിടെ മുഴങ്ങിയത്. ഏതായാലും സംഭവം മനസിലായതോടെ കേസ് എടുക്കാതെ പോലീസ് പിന്‍മാറി.
അന്നുമുതല്‍ എവിടെ ആക്സിഡന്റ് കണ്ടാലും പിള്ള കാര്‍ നിര്‍ത്തും, പോലീസ് മഹസര്‍ തയ്യാറാക്കി മടങ്ങുംവരെ അവിടൊക്കെതന്നെ ഉണ്ടാവുകയും ചെയ്യും. പ്രത്യേകിച്ച് ഒന്നിനുമല്ല, കേസ് തന്റെ പേരില്‍ അല്ലെന്ന് ഉറപ്പാക്കാന്‍.

Comments

അണ്ണാ... ഈ കഥ വായിച്ചപ്പോളാണ് കുറച്ചുകാലം മുമ്പ്് സിനിമാ നടന്‍ നന്ദു ഇന്റര്‍വ്യൂവില്‍ പറഞ്ഞ ഒരു സംഭവം ഓര്‍മ്മവന്നത്. തിരോന്തരത്തെ രാജവീഥിയിലൂടെ നന്ദു വാഹനമോടിച്ച് വരികയായിരുന്നു. അപ്പോഴാണ് റോഡരികില്‍ ഒരാള്‍ക്കൂട്ടം കണ്ടത്. ഒരു കാര്‍ ആരെയോ ഇടിച്ചു. കാര്‍ ഡ്രൈവറും കാര്‍ ഇടിച്ച ആളുമായി റോഡില്‍ തര്‍ക്കം നടക്കുന്നു. കാറില്‍ സഞ്ചരിച്ചിരുന്ന വ്യക്തി. അരികില്‍ നിര്‍വികാരനായി നില്‍പ്പുണ്ട്. അത് മറ്റാരുമല്ല.. സാക്ഷാല്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ലോകം കണ്ട മികച്ച സംവിധായകനിലൊരാള്‍ ആ റോഡില്‍ ഒറ്റയ്ക്ക് നിന്നിട്ടും ഒരൊറ്റ തിരോന്തരംകാരനും അദ്ദേഹത്തോട് എന്താണ് പ്രശ്നം എന്ന് ചോദിച്ചില്ല.. നന്ദു അടൂരിന്റെയടുത്തെത്തി. എന്താണ് സാര്‍ പ്രശ്നം എന്ന് ചോദിച്ചു. മലയാള സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന നന്ദുവിനെ അടൂരിന് അറിയില്ല... നന്ദു സ്വയം പരിചയപ്പെടുത്തി. നടനാണ്. എന്നൊക്കെ പറഞ്ഞു. ആ പ്രശ്നം സോള്‍വ് ചെയ്യുന്നത് വരെ നന്ദു അദ്ദേഹത്തോടൊപ്പം നിന്നു. അടൂരിനെ വാഹനം കയറ്റിവിട്ടിട്ടാണ് നന്ദു യാത്രയായത്. മാസങ്ങള്‍ കഴിഞ്ഞു. അടൂര്‍ നാലു പെണ്ണുങ്ങള്‍ എന്ന തന്റെ ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ച് ആലോചിക്കവെ തന്റെ സഹപ്രവര്‍ത്തകരോട് നന്ദുവിനെ കുറിച്ച് ചോദിച്ചു. നന്ദുവിനെ തന്റെ നാലുകഥകളില്‍ ഒന്നിന്റെ നായകനാക്കി. ഒരു അപകടസ്ഥലത്തിറങ്ങിയപ്പോള്‍ ഉണ്ടായ ഭാഗ്യം കണ്ടില്ലേ. നന്ദുവിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് നാലു പെണ്ണുങ്ങളിലെ വേഷം. മറ്റേതൊരു മലയാള നടനും കൊതിക്കുന്ന അടൂര്‍ ചിത്രത്തിലെ ഒരു പ്രധാന വേഷം. ഈ കഥ നന്ദു പലരോടും പറഞ്ഞു. അതില്‍ പിന്നെ തിരോരന്തരത്തുകൂടെ പോകുന്ന പല താരങ്ങളും റോഡില്‍ നോക്കും. ഏതെങ്കിലും കാര്‍ അപകടത്തില്‍പെട്ടിട്ടുണ്ടോ... അടൂര്‍ സാറിന്റെ കാര്‍ വല്ലതുമാണോ... എന്ന് ചിന്തിച്ച്... ഇപ്പം മനസ്സിലായിലെ അപകട സ്ഥലത്തിറങ്ങിയാല്‍ കൌതുകം മാത്രമല്ല ഭാഗ്യവും ചിലപ്പോള്‍ വരുമെന്ന്...
Vinay said…
santhosh nokkarundo...chilappol oru chance editorkum kityekyum..nokkane...
Vinay said…
ethu teacher anu to, vinay monde peranu...

Popular posts from this blog

ഓട്ടോ ചേട്ടന്‍

വിഷപാമ്പിന്റെ നീളം

സ്മോക് ഫ്രീ കാമ്പസ് അഥവാ ഐ ടി സി കാമ്പസ്