സഖാവ് കുമാരന്റെ ഗവേഷണങ്ങള്‍

ഇത് സഖാവ് കുമാരന്‍. ഔദ്യോഗിക നാമം നാരായണന്‍. പോലീസ് ഭാഷയില്‍ പറഞ്ഞാല്‍ കുമാരന്‍ എന്ന നാരായണന്‍. ജനകീയ സമരങ്ങളില്‍ പങ്കെടുക്കുക ഒരു വിനോദമായതിനാല്‍ പോലീസ് കേസുകള്‍ കുമാരന് കുറവല്ല. അതുകൊണ്ടുതന്നെയാണ് പോലീസുകാരെപ്പോലെ അണികളും കുമാരന്‍ എന്ന നാരായണന്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്. അതുപിന്നെ ആദ്യക്ഷരങ്ങള്‍ ചേര്‍ന്നുള്ള ചുരുക്കപ്പേരായി ലോപിക്കുകയും ചെയ്തു. പി കുഷ്ണപിള്ളയെപോലെ സഖാവ് എന്ന വിളിപ്പേരില്‍ അറിയപ്പെടാനാണ് ആഗ്രഹമെങ്കിലും നാട്ടുകാര്‍ക്കും അണികള്‍ക്കും പ്രിയം ചുരുക്കെഴുത്തിനോടുതന്നെ.

ആള്‍ ആരോഗദൃഢഗാത്രനൊന്നുമല്ല. നിരന്തരമുള്ള പാര്‍ട്ടി പ്രവര്‍ത്തനം സഖാവ് കുമാരന്റെ ശരീരത്തെ നന്നായി ക്ഷീണിപ്പിച്ചിട്ടുണ്ട്. ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ആനവാല്‍മോതിരം' എന്ന സിനിമയില്‍ ഹോട്ടലില്‍ സുരപാനീയം നുകര്‍ന്ന് ബഹളം വയ്ക്കുന്ന സംവിധായകനെയാവും സഖാവിനെ കാണുന്ന ആര്‍ക്കും ആദ്യം ഓര്‍മ്മവരുക. പക്ഷേ ശരീരത്തിന്റെ ന്യൂനതകള്‍ ഒക്കെ പരിഹരിക്കുന്നതാണ് ആ ശാരീരം. പത്താളെ മുന്നില്‍കിട്ടിയാല്‍ മൈക്കില്ലതെതന്നെ എന്തും പറഞ്ഞുകളയുമെന്ന് പറഞ്ഞുപരത്തുന്നത് ശത്രുക്കളാണ്.

വിദ്യാഭ്യാസ യോഗ്യത: കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം (ആധുനികം). അത്യന്താധുനിക കോഴ്സിന്റെ പഠനത്തിലാണ് കുമാരന്‍ ഇപ്പോള്‍. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും കാലം കഴിഞ്ഞു. അവസാനമെത്തിയ ആഗോളവത്കരണത്തിന്റെ കാലഘട്ടംതന്നെ കഴിയാറായി. എന്നിട്ടും പഴയവരട്ടുതത്വവാദങ്ങളില്‍ തൂങ്ങിക്കിടക്കുന്നവരെ സ്നേഹപൂര്‍വം മന്ദബുദ്ധി എന്നുവിളിക്കണമെന്നാണ് കുമാരന്റെ മതം.

ഇതൊക്കെയാണെങ്കിലും സഖാവ് ഹാപ്പി അല്ല. പാര്‍ട്ടിയിലും അണികള്‍ക്കിടയിലും തനിക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക ഗവേഷകനൊന്നുമല്ലെങ്കിലും ഗവേഷണത്തില്‍ കുമാരനും പിറകോട്ടല്ല. പല ഗവേഷണഫലങ്ങളുടെയും പിന്നിലെ യാഥാര്‍ത്ഥ തലചോറ് തന്റെയാണെങ്കിലും അതിന്റെ പിതൃത്വം കൊണ്ടുപോകുന്നത് പാര്‍ട്ടിയിലെ മറ്റ് സമുന്നതരാണ്. പിതൃശൂന്യര്‍ തത്വശാസ്ത്രക്കാര്‍പോലും ഇക്കാര്യത്തില്‍ തനിക്കൊപ്പമില്ലെന്ന് കുമാരന്‍ എന്ന നാരായണന്‍ പരിഭവിക്കുന്നു.

ഇപ്പോള്‍തന്നെ നോക്കുക. സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ലാവ്ലിന്‍ കേസ്. പോളിറ്റ് ബ്യൂറോ ഉള്‍പ്പെടെ പറയുന്നു യു പി എ സര്‍ക്കാരിന്റെ ഗൂഡാലോചനയാണെന്ന്. അങ്ങനെ നിസാരവത്കരിക്കാന്‍ കഴിയുമോ ഈ പ്രശ്നത്തെ? ഇത് അന്താരാഷ്ട്ര തലത്തില്‍തന്നെ നടന്ന ഗൂഡാലോചനയാണെന്ന നിലപടുകാരനാണ് കുമാരന്‍. അതിനുള്ള തെളിവുകളും അദ്ദേഹം നിരത്തുന്നുണ്ട്.
സാമ്രാജ്യത്വ ശക്തിയായ ഇസ്രായേല്‍ ഗാസായില്‍ ആക്രമണം നടത്തിയപ്പോള്‍ ഏറ്റവും അധികം പ്രതിഷേധം ഉയര്‍ന്നതെവിടെയാണ്. ഇന്ത്യയിലെ തെക്കേഅറ്റത്തെ കൊച്ചുസംസ്ഥാനമായ കേരളത്തില്‍. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് പാര്‍ട്ടി സംസ്ഥാന ഘടകവും. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനോട് ഇസ്രായേലിനും അമേരിക്കക്കും വിരോധംതോന്നാന്‍ ഇതില്‍കൂടുതല്‍ എന്തുവേണം. തീര്‍ന്നില്ല, ഇനിയുമുണ്ട് കുമാരന്റെ ഗവേഷണങ്ങള്‍.

123 ആണവകരാറില്‍ ഏറ്റവും എതിര്‍പ്പ് പ്രകടിപ്പിച്ചത് പാര്‍ട്ടിയാണ്. യു പി എയുമായുള്ള ബാന്ധവം അവസാനിപ്പിച്ചതുതന്നെ അതിന്റെ പേരിലായിരുന്നല്ലോ. അന്ന് കാനഡയും അമേരിക്കയുമൊക്കെ സ്വീകരിച്ച നിലപാട് നമുക്ക് അറിയാവുന്നതല്ലെ. കാനഡക്ക് ഇവിടെ എന്തുകാര്യമെന്നോ? ലാവ്ലിന്‍ എവിടത്തെ കമ്പനിയാ...? ഇപ്പോള്‍ മനസിലായില്ലെ ലാവ്ലിന്‍ കേസില്‍ സെക്രട്ടറി പ്രതിചേര്‍ക്കപ്പെടുന്ന വഴി.

ഇനിയുമുണ്ട് കാര്യങ്ങള്‍. ഇന്റര്‍പോള്‍ എന്ന രാജ്യാന്തരകുറ്റാന്വേഷണ സംഘം ആരുടെ നിയന്ത്രണത്തിലാണ്? അമേരിക്കയുടെ. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാല്‍ അവരുടെ ചാരസംഘടനയായ സി ഐ എയുടെ. ഇന്റര്‍പോളിന്റെ ഇന്ത്യയിലെ ഘടകമാണ് സി ബി ഐ. എന്നുപറഞ്ഞാല്‍ സി ഐ എക്ക് എളുപ്പം സ്വാധീനിക്കാന്‍ കഴിയുന്ന വിഭാഗം എന്നര്‍ത്ഥം. സാമ്രാജ്യത്വ ഗൂഡാലോചനയുടെ നാള്‍ വഴികള്‍ ഇപ്പോള്‍ തെളിഞ്ഞില്ലേ.

എന്തുകൊണ്ട് പാര്‍ട്ടി സെക്രട്ടറി എന്നൊരു ചോദ്യം ഇപ്പോഴും ബാക്കിയുണ്ടെന്ന് കുമാരനും സമ്മതിക്കും. അതുകൊണ്ടുതന്നെ അതിനുള്ള മറുപടിയും ഗവേഷണത്തിലൂടെ സഖാവ് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി മാറുമ്പോള്‍ ആ സ്ഥാനത്തേക്ക് സ്വാഭാവികമായും പരിഗണിക്കപ്പെടുക നമ്മുടെ സംസ്ഥാന സെക്രട്ടറിയാവും. പാര്‍ട്ടിയെ അച്ചടക്കത്തോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവ് വേറെ ആര്‍ക്കാ ഉള്ളത്. ഫിഡല്‍കാസ്ട്രോ ലൈനില്‍ പാര്‍ട്ടി മുന്നോട്ടുപോയല്‍ ഇന്ത്യയില്‍ അത് കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വസന്തകാലവുമാകും.
സാമ്രാജ്യത്വശക്തികള്‍ക്ക് ഇത് സഹിക്കമോ? അതുകൊണ്ട് ഏതുവിധേനയും സെക്രട്ടറിയെ തകര്‍ക്കുകയായി അവരുടെ പ്രധാന അജണ്ട.
കാസ്ട്രോയെ കാട്ടുകള്ളന്‍ എന്നുവിശേഷിപ്പിച്ച അതേ ശക്തികള്‍തന്നെയാണ് ആ പദവി സംസ്ഥാന സെക്രട്ടറിക്കും തുല്ല്യം ചാര്‍ത്തിക്കൊടുക്കുന്നത്. ഇത് തിരിച്ചറിഞ്ഞ്, ഭാവിയിലെ കാസ്ട്രോയെ സംരക്ഷിക്കാനുള്ള ബാധ്യത എല്ലാ മലയാളികളും ഏറ്റെടുക്കണമെന്നേ കുമാരന് അഭ്യര്‍ത്ഥിക്കാനുള്ളു. പതിവ്പോലെ ഈ സിദ്ധാന്തത്തിന്റെയും പിതൃത്വം ഔദ്യോഗിക ഗവേഷകര്‍ കൊണ്ടുപോയേക്കാം. എങ്കിലും കുമാരന് വിഷമമില്ല. എന്നെങ്കിലും അണികളും നാട്ടുകാരും തന്നെ തിരിച്ചറിയും. അന്ന് താന്‍ അവരുടെ 'സഖാവ്' മാത്രമായി മാറുമെന്ന മനക്കോട്ടയുംകെട്ടി കാത്തിരിക്കുകയാണ് കുമാരന്‍ എന്ന നാരായണന്‍ അഥവാ സഖാവ് കുമാരന്‍.

Comments

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഒരു വ്യക്തി ഒറ്റയ്ക്ക് ചെയ്തതാണെന്ന് വിശ്വസിക്കാന്‍ കഴിയുമോ? അതും ആ പാര്‍ട്ടിയില്‍! ഭേഷായി. ഇതില്‍ പാര്‍ട്ടി മൊത്തം പ്രതിയല്ലെ? പകരം ഒരു വ്യക്തിയെ മാത്രം വേട്ടയാടുന്നത് ശരിയാണോ എന്ന് ആരും ആലൊചിക്കാത്തതെന്ത്? ഇതു ആ വ്യക്തൊയോടുള്ള ഭയം മാത്രമാണു. വെറും പേടി.
santhosheditor said…
aadhyam castro
pinne cubayile communist party
ithalle asoketta
yankikalude thanthram

athivideyum nadappakkan
sramikkunnu enna
com. kumaran parayunne
Unknown said…
ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന ഈ കൊച്ചു കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ സി ഐ എ യും അമേരിക്കയും എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നറിയാന്‍ , മാഷ്‌ ഫാദര്‍ വടക്കനെ പോലെയുള്ള വിമോചന സമരം ഒരു ആഭാസം ആയിരുന്നു എന്ന് പില്‍ക്കാലത്ത് തിരിച്ചറിഞ്ഞ ആരുടെയെന്കിലും പുസ്തകങ്ങള്‍ കൂടി ഒന്നു വായിച്ചു നോക്കുക. ഇനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പരിഹസിച്ച് ലേഖനം എഴുതുമ്പോള്‍ അത് പ്രയോജനപ്പെടും.
santhosheditor said…
com. ajith
ithu communist partye
parihasichu kondulla
lekhanam allenu aadhyam
manasilakkuka.

partiyude nayangaleyo,
vargasamarangaleyo
onnum ithil
soochippichittu koodi illa
party nethakkaleyum vimarsikkunnilla
angane oru vimarasana kathayum allith.

yadharthathil
jeevichirikkunna
oraleyanu
ivide chithreekarichittulath.
ee paranjath adhehathinte viswasam.
athu oru charchakku vaykkukaye
njan cheythittullu

any way tanx for ur valuble
coment
സഖാവേ, വെളിച്ചപ്പാടിന് ശ്ശി ബോധിച്ചിരിക്കുണു. ലാല്‍സലാം.
nirmanithully said…
തീയില്ലാതെ പുകയുണ്ടാവില്ല.............
jijil said…
kannadach erittundakkunna evide kumaranu pattini kidakkendi varilla... loakam avasanichalum.
B R Sumesh said…
satire, that promotes joyful moments to everybody.in addition to that it generates several questions about society, ruling class and self too.......it has sharp edges which causing deep wounds....be careful

Popular posts from this blog

ഓട്ടോ ചേട്ടന്‍

വിഷപാമ്പിന്റെ നീളം

സ്മോക് ഫ്രീ കാമ്പസ് അഥവാ ഐ ടി സി കാമ്പസ്