ഡോക്ടര്‍ യൂസ്ഡ് കാര്‍ കൊള്ളാം പിള്ളേ... കൊള്ളാം!
ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴാണ് ലംബോദരന് പിള്ളയ്ക്ക് മനസില്‍ ആ ആഗ്രഹം തിളച്ചുപൊങ്ങിയത്. പെട്ടെന്നുണ്ടായ ആഗ്രഹം എന്നു പറഞ്ഞുകൂടാ, പണ്ടു മുതലേയുള്ള ഒരു ആഗ്രഹമായിരുന്നു ഒരു കാര്‍ വാങ്ങണമെന്നത്. സര്‍ക്കാരിന്റെ കണക്കില്‍ ഇല്ലെങ്കിലും അനുഭവംകൊണ്ട് ബി പി എല്‍ എന്ന അതിര്‍ത്തിവരയ്ക്ക് താഴെയുള്ളവനാണ് ഒരു സ്വകാര്യ കമ്പനിയില്‍ പ്യൂണ്‍ ആയ ലംബോധരന് പിള്ള. അങ്ങനെയുള്ള പിള്ള കാര്‍ വാങ്ങുന്നത് സ്വപ്നം കാണാന്‍ പോലും പാടില്ലാത്തതാണ്.
എന്നിട്ടും പിള്ള സ്വപ്നം കണ്ടു. പക്ഷേ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനെ പോലെ തന്റെ സ്വപ്നം ആരോടും പറഞ്ഞുനടക്കാന്‍ പിള്ള തയ്യാറായില്ല. അപമാനഭയം തന്നെ കാരണം. പിള്ളക്കു തളം വയ്ക്കണമെന്ന് ആരെങ്കിലും പറഞ്ഞാലോ?
എന്നിട്ടും പിള്ള സ്വപ്നം കണ്ടു. പക്ഷേ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനെ പോലെ തന്റെ സ്വപ്നം ആരോടും പറഞ്ഞുനടക്കാന്‍ പിള്ള തയ്യാറായില്ല. അപമാനഭയം തന്നെ കാരണം. പിള്ളക്കു തളം വയ്ക്കണമെന്ന് ആരെങ്കിലും പറഞ്ഞാലോ?
അങ്ങനെയിരിക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധി വരുന്നത്. ഉര്‍വശീ ശാപം അനുഗ്രഹമായി തന്നെ അയാള്‍ കണ്ടു. കാറുകള്‍ക്ക് വില കുത്തനെ ഇടിയുകയാണ്. ഫസ്റ്റ്ഹാന്‍ഡ് കാറുകളുടെ അവസ്ഥ ഇതാണെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ അവസ്ഥ എന്തായിരിക്കും. നാനോകൂടി വന്നതോടെ സെക്കന്‍ഡ്ഹാന്‍ഡ് കാറുകള്‍ക്കും വില നാനോയായെന്നാണ് പിള്ളയും കേട്ടത്.
തീരുമാനം സ്വയം എടുത്തതോടെ പറ്റിയ കാറിനായുള്ള അന്വേഷണവും പിള്ള തുടങ്ങി. ഓഫീസിലെ ഒഴിവുസമയങ്ങളില്‍ പത്രങ്ങളിലെ വില്‍ക്കാനുണ്ട് പരസ്യങ്ങളിലൂടെ പിള്ള കണ്ണോട്ടിച്ചു തുടങ്ങി. പിള്ള ശരിക്കും ഞെട്ടിയത് അപ്പോഴാണ്. സാമ്പത്തിക പ്രതിസന്ധിയുടെ ആഴം മനസിലായതും അപ്പോള്‍തന്നെ.
വില്ക്കാന് കിടക്കുന്നതെല്ലാം വിലകൂടിയ കാറുകള്‍. അതില്‍ ബഹുഭൂരിപക്ഷവും ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന കാറുകളും. ജീവിക്കാന്‍ വേണ്ടി കാര്‍ വില്‍ക്കേണ്ട അവസ്ഥയിലായി ഡോക്ടര്‍മാര്‍വരെ. അപ്പോള്‍ പിന്നെ പാവം പ്യൂണിന്റെ കാര്യം പറയേണ്ടതുണ്ടോ?
ചില നമ്പരുകളിലൊക്കെ പിള്ള വിളിച്ചുനോക്കി. ഫോണ്‍ എടുക്കുന്നത് ഡോക്ടര്‍ അല്ല, ബ്രോക്കര്‍ ആണെന്ന് പിള്ളയ്ക്ക് മനസിലായത് പതുക്കെയാണ്. ഫോണ്‍ എടുക്കുന്നവരില്‍ പലരും ഓരോ ധനകാര്യ സ്ഥാപനങ്ങളുടെ ഏജന്റുമാരായിരിക്കും. ഇതിന്റെ പിന്നാമ്പുറം പരത്തിയപ്പോഴാണ് പിള്ള ഞെട്ടിയത്.
ഡോക്ടര്‍ യൂസ്ഡ് കാര്‍ എന്നതിന്റെ അര്‍ത്ഥം മനസിലായതും അപ്പോള്‍തന്നെ. ഡോക്ടര്‍മാര്‍ ഉപയോഗിച്ചുവെന്നേയുള്ളൂ, കാറിന്റെ ഉടമസ്ഥന് അവരല്ല. തങ്ങളുടെ മരുന്നിന്റെ വില്പന കൂട്ടാന്‍ അവര്‍ക്ക് ഓരോ മരുന്നു കമ്പനികള്‍ നല്‍കുന്നതാണ് ഈ കാറുകള്‍. ലോണ്‍ എടുത്തു നല്കുന്ന ഈ കാറുകളുടെ മാസത്തവണകള്‍ കമ്പനിതന്നെ അടയ്ക്കും. ഡോക്ടര്‍ എന്ന് മറ്റൊരു മരുന്നിന് പ്രാധാന്യം കൊടുക്കുന്നുവോ അന്ന് മാസത്തവണ അടയ്ക്കല്‍ നിര്‍ത്തുകയും ചെയ്യും. അതോടെ ബാങ്കുകാര് കാര്‍ പിടിച്ചെടുത്ത് മറിച്ചുവില്‍ക്കും.
ഡോക്ടര്‍ക്കും മരുന്ന് കമ്പനിക്കും സ്വകാര്യ ബാങ്കുകള്‍ക്കും നഷ്ടമില്ലാത്ത കച്ചവടം. ഡോക്ടര്‍ക്ക് മറ്റൊരു മരുന്നുകമ്പനി വേറൊരു പുതിയ കാര്‍ ഇതിനകം സമ്മാനിച്ചിരിക്കും. കുറഞ്ഞകാലയളവിലാണെങ്കിലും പരമാവധി മരുന്നുവിറ്റുപോയതിലൂടെ കമ്പനികള്‍ക്കും ലാഭം. ഡോക്ടര്‍ യൂസ്ഡ് കാറിന് കമ്പോളത്തില്‍ വില കൂടുതലായതിനാല്‍ ബാങ്കിനും റിസ്ക് ഇല്ല.
കൊള്ളാം പിള്ളേ... കൊള്ളാം! തിരോന്തരം സ്റ്റൈലില്‍ പിള്ള അറിയാതെ പറഞ്ഞുപോയി.
Comments
അരുണിന്്െറ ആഗ്രഹംപോലെ നടക്കട്ടെ
vishamam manasilakunund M Arune...