Posts

Showing posts from 2009

ഒരു ഫോളോ അപ്പ്‌

ഇത്‌ കഥയല്ല. പിന്നെ എന്തുകൊണ്ട്‌ ഇവിടെ കുറിക്കുന്നു എന്ന്‌ ചോദിച്ചാല്‍... ഈ കുറിപ്പിനിവിടെ പ്രസക്തി ഉണ്ട്‌ എന്നാണ്‌ എന്റെ വിശ്വാസം. നേരത്തെ നല്‍കിയ ഒരു കഥയുടെ ഫോളോ അപ്പ്‌ ആണ്‌ ഈ കുറിപ്പ്‌. തൊടുന്യായങ്ങള്‍ പറഞ്ഞ്‌ ഉപഭോക്താവിന്‌ ഇന്‍ഷ്വറന്‍സ്‌ ആനുകൂല്യങ്ങള്‍ നിഷേധിച്ച ഐ സി ഐ സി ഐ ബാങ്ക്‌ ഒടുവില്‍ കീഴടങ്ങി. 1,12,000 രൂപ ചികിത്സാ ചെലവിനത്തില്‍ ഉപഭോക്താവിന്‌ നല്‍കികൊണ്ട്‌ കോടതിക്കുള്ളിലാണ്‌ ബാങ്ക്‌ പ്രശ്‌നം പരിഹരിച്ചത്‌. ഐ സി ഐ സി ഐ ബാങ്കിനെതിരായ കേസുകള്‍ മുംബൈയില്‍ മാത്രമേ വിചാരണചെയ്യാവൂവെന്ന ബാങ്ക്‌ അധികൃതരുടെ വാദം തിരുവനന്തപുരത്തെ പെര്‍മനന്റ്‌ ലോക്‌ അദാലത്ത്‌ തള്ളിക്കളഞ്ഞതോടെയാണ്‌ അവര്‍ ഒത്തുതീര്‍പ്പിന്‌ ശ്രമിച്ചത്‌. മുംബൈ കോടതികളില്‍മാത്രമേ കേസ്‌ വിചാരണക്കെടുക്കാവൂവെങ്കില്‍ ഐ സി ഐ സി ഐ ബാങ്കിന്റെ സേവനം അവിടുള്ള ഉപഭോക്താക്കള്‍ക്കു മാത്രമേ ലഭ്യമാക്കാവൂവെന്ന വാദിഭാഗത്തിന്റെ നിലപാട്‌ കോടതി അംഗീകരിക്കുകയായിരുന്നു. വിശദവിവരങ്ങള്‍ക്ക്‌ അഡ്വ. ശ്രീജ ശശിധരനുമായി ബന്ധപ്പെടാം ഫോണ്‍: 9447020341

ചന്ദ്രേട്ടന്റെ `പാപനാശിനി'

Image
ച ന്ദ്രേട്ടന്‍ ഇപ്പോള്‍ സന്തോഷത്തിലാണ്‌. ഒരു ആയുഷ്‌കാലത്തെ പാപം മുഴുവന്‍ ഒറ്റദിവസം കൊണ്ട്‌ കഴുകിക്കളയാനായത്രേ. പിന്നെ എന്തിന്‌ സന്തോഷിക്കാതിരിക്കണമെന്നാണ്‌ ചന്ദ്രേട്ടന്റെ ചോദ്യം. ദേശിംഗനാട്ടുകാരുടെ സ്വതേവയുള്ള മണ്ടത്തരങ്ങള്‍കാരണം അറിഞ്ഞും അറിയാതെയും കുറേ പാപങ്ങള്‍ ചന്ദ്രേട്ടനും സേവിംഗ്‌സ്‌ അക്കൗണ്ടിലിട്ടിട്ടുണ്ട്‌. ഈ പാപം കളയാനായി പാപനാശത്തൊന്നും ചന്ദ്രേട്ടന്‍ മുങ്ങിയിട്ടില്ല. പകരം കുന്നിന്‍ മുകളിലെ നവ പാപനാശം ഒന്നു സന്ദര്‍ശിക്കുകമാത്രമേ അദ്ദേഹം ചെയ്‌തിട്ടുള്ളു. കൊല്ലം കണ്ടവന്‌ ഇല്ലം വേണ്ടെന്നാണ്‌ പ്രമാണമെങ്കിലും ഇല്ലം കൊല്ലത്തായതുകൊണ്ടുമാത്രം അതിനെ സ്‌നേഹിക്കുന്ന ഒരു വ്യക്തിയാണ്‌ ചന്ദ്രേട്ടന്‍. സര്‍ക്കാര്‍ ഗുമസ്‌തന്‍. ഭാര്യയും മോളും അടങ്ങുന്ന സന്തുഷ്ട കുടുംബം.മോള്‍ സംസ്ഥാന എന്‍ട്രന്‍സ്‌ എക്‌സാം എഴുതിയതാണ്‌ ചന്ദ്രേട്ടന്റെ ജീവിതത്തില്‍ വഴിത്തിരവ്‌ സൃഷ്ടിച്ചത്‌. സാമാന്യം നന്നായി പഠിക്കുന്ന വിഭാഗത്തിലായതിനാല്‍ എന്‍ജിനീയറിംഗിന്‌ മെരിറ്റ്‌ സീറ്റില്‍ പ്രവേശനത്തിനുള്ള റാങ്കും അവള്‍ സ്വന്തമാക്കി. ഡെമ്മി ഓപ്‌ഷനും മൂന്നുതവണ നല്‍കേണ്ടിവന്ന ഒര്‍ജിനല്‍ ഓപ്‌ഷനും തിരുത്തലും കൂട്ടലും കി...

ഇക്കിക്കി ബാങ്കിന്റെ തമാശകള്‍

Image
സുരേന്ദ്രന്‍ ആകെ ഞെട്ടിത്തെറിച്ചിരിക്കുകയാണ്‌! എന്തു ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ അറിയാത്ത അവസ്ഥയില്‍. കരയണോ ചിരിക്കണോ എന്നുപോലും അറിയാതെ, ആകെ വിമ്മിഷ്ടനായുള്ള ആ ഇരിപ്പുകണ്ടാല്‍ ആരും ഭയന്നുപോകും. സംഭവം വളരെ നിസാരമെന്ന്‌ കാര്യംകേട്ടാല്‍ നമുക്കുതോന്നും. പക്ഷേ, സുരേന്ദ്രന്‌ അങ്ങനെയല്ല. ഒക്കെ ഓരോ വിധി.... കാര്യം ഇത്രയേയുള്ളൂ, ആരോഗ്യരക്ഷയെക്കുറിച്ച്‌ മലയാളികള്‍ കുടുതല്‍ ആശങ്കാകുലരാകുന്ന കാലമാണല്ലോ ഇത്‌. സുരേന്ദ്രനും അത്തരത്തിലൊന്നു ചിന്തിച്ചുപോയി. ആശുപത്രി ചെലവുകളൊക്കെ മനുഷ്യന്‌ താങ്ങാനാവാത്തവിധം ഉയരുകയല്ലെ! കാലേക്കൂട്ടി ഒരു പോളിസി എടുത്തുവച്ചാല്‍ പിന്നെ പേടിക്കേണ്ടതില്ലല്ലോ? ഈവിധചിന്തകള്‍ മനസിനെ മഥിക്കുമ്പോഴാണ്‌ ദൈവദൂതരെപോലെ അവര്‍ എത്തുന്നത്‌. സുരേന്ദ്രന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇക്കിക്കി ബാങ്കുകാര്‍. ഞെട്ടണ്ട, ആംഗലേയത്തിലെ ചുരുക്കപ്പേരിനെ സുരേന്ദ്രന്‍ മലയാളീകരിച്ചെന്നേയുള്ളൂ. ഇക്കിക്കി ബാങ്കുകാര്‍ അവരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയുടെ ലഘുരേഖയുമായാണ്‌ സുരേന്ദ്രനെ സമീപിച്ചത്‌. വര്‍ഷാവര്‍ഷം അഞ്ച്‌ അക്കത്തിനടുത്തുവരുന്ന ഒരു `ചെറിയതുക' പ്രീമിയം ആയി അടച്ച്‌ കുടുംബത്തിന്റെ ചികിത്സാ ചലവ...

ഡോക്ടര്‍ യൂസ്ഡ് കാര്‍ കൊള്ളാം പിള്ളേ... കൊള്ളാം!

  ആ ഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴാണ് ലംബോദരന്‍ പിള്ളയ്ക്ക് മനസില്‍ ആ ആഗ്രഹം തിളച്ചുപൊങ്ങിയത്. പെട്ടെന്നുണ്ടായ ആഗ്രഹം എന്നു പറഞ്ഞുകൂടാ, പണ്ടു മുതലേയുള്ള ഒരു ആഗ്രഹമായിരുന്നു ഒരു കാര്‍ വാങ്ങണമെന്നത്. സര്‍ക്കാരിന്റെ കണക്കില്‍ ഇല്ലെങ്കിലും അനുഭവംകൊണ്ട് ബി പി എല്‍ എന്ന അതിര്‍ത്തിവരയ്ക്ക് താഴെയുള്ളവനാണ് ഒരു സ്വകാര്യ കമ്പനിയില്‍ പ്യൂണ്‍ ആയ ലംബോധരന്‍ പിള്ള. അങ്ങനെയുള്ള പിള്ള കാര്‍ വാങ്ങുന്നത് സ്വപ്നം കാണാന്‍ പോലും പാടില്ലാത്തതാണ്. എന്നിട്ടും പിള്ള സ്വപ്നം കണ്ടു. പക്ഷേ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനെ പോലെ തന്റെ സ്വപ്നം ആരോടും പറഞ്ഞുനടക്കാന്‍ പിള്ള തയ്യാറായില്ല. അപമാനഭയം തന്നെ കാരണം. പിള്ളക്കു തളം വയ്ക്കണമെന്ന് ആരെങ്കിലും പറഞ്ഞാലോ?  അങ്ങനെയിരിക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധി വരുന്നത്. ഉര്‍വശീ ശാപം അനുഗ്രഹമായി തന്നെ അയാള്‍ കണ്ടു. കാറുകള്‍ക്ക് വില കുത്തനെ ഇടിയുകയാണ്. ഫസ്റ്റ്ഹാന്‍ഡ് കാറുകളുടെ അവസ്ഥ ഇതാണെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ അവസ്ഥ എന്തായിരിക്കും. നാനോകൂടി വന്നതോടെ സെക്കന്‍ഡ്ഹാന്‍ഡ് കാറുകള്‍ക്കും വില നാനോയായെന്നാണ് പിള്ളയും കേട്ടത്.   തീരുമ...

നാല് കള്ള വോട്ടുകള്‍

' മ കനേ ... ശ്യാംകുമാറേ... നീ ദുബായില്‍നിന്നും എപ്പോള്‍ വന്നെടാ..., വീട്ടില്‍ വരാതെ നേരെയിങ്ങ് പോളിംഗ് ബൂത്തിലേക്കാണോ വന്നത്'രാമന്‍നായരുടെ സ്നേഹപുര്‍വമുള്ള വിളികേട്ട് 35 കാരനായ ആ ചെറുപ്പക്കാരന്‍ ഞെട്ടി. ദുബായിലുള്ള ശ്യാംകുമാറിന്റെ കള്ളവോട്ട് ചെയ്തശേഷം പുറത്തിറങ്ങുമ്പോഴാണ് ആ യുവാവ് രാമന്‍നായരുടെ മുന്നില്‍ചെന്നുപെട്ടത്. പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുമ്പോള്‍തന്നെ തന്റെ മകന്റെ പേര്‍ വിളിക്കുന്നത് രാമന്‍നായര്‍ കേട്ടിരുന്നു. ആള്‍ സരസനായതിനാല്‍ ബഹളം ഉണ്ടാക്കാന്‍ പോയില്ല. എങ്കിലും തനിക്ക് പിറക്കതെപോയ മകനെ കണ്ടെത്താന്‍ ആ മനം തുടിച്ചു. അതുകൊണ്ടാണ് വോട്ട് ചെയ്തിറങ്ങുന്ന അപരനെ തേടി അദ്ദേഹം ക്യൂവില്‍നിന്നും മാറിനിന്നത്. വോട്ട് ചെയ്ത വ്യക്തിയെയും രാമന്‍നായര്‍ക്കറിയാം. തന്റെ നാട്ടുകാരന്‍ തന്നെയായ സുകുമാരന്‍. പോരാത്തതിന് ഒരേ പാര്‍ട്ടിക്കാരും. അതുകൊണ്ടുതന്നെ ഒരു സരസ സംഭാഷണമായിരുന്നു രാമന്‍നായരുടെ ലക്ഷ്യം. ഈ സംഭാഷണം കേട്ടുകൊണ്ടാണ് സുകുമാരന്റെ പിതാശ്രീ കലാധരനും അവിടേക്കു വരുന്നത്. അല്ല എന്റെ മോന്‍ ഇപ്പോ നിന്റെയും മോനായോയെന്ന് ചോദിച്ചുകൊണ്ട് കലാധരനും ആ സംഭാഷണത്തില്‍ പങ്കുചേര്‍ന്നു. ഇ...

സഖാവ് കുമാരന്റെ ഗവേഷണങ്ങള്‍

ഇത് സഖാവ് കുമാരന്‍. ഔദ്യോഗിക നാമം നാരായണന്‍. പോലീസ് ഭാഷയില്‍ പറഞ്ഞാല്‍ കുമാരന്‍ എന്ന നാരായണന്‍. ജനകീയ സമരങ്ങളില്‍ പങ്കെടുക്കുക ഒരു വിനോദമായതിനാല്‍ പോലീസ് കേസുകള്‍ കുമാരന് കുറവല്ല. അതുകൊണ്ടുതന്നെയാണ് പോലീസുകാരെപ്പോലെ അണികളും കുമാരന്‍ എന്ന നാരായണന്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്. അതുപിന്നെ ആദ്യക്ഷരങ്ങള്‍ ചേര്‍ന്നുള്ള ചുരുക്കപ്പേരായി ലോപിക്കുകയും ചെയ്തു. പി കുഷ്ണപിള്ളയെപോലെ സഖാവ് എന്ന വിളിപ്പേരില്‍ അറിയപ്പെടാനാണ് ആഗ്രഹമെങ്കിലും നാട്ടുകാര്‍ക്കും അണികള്‍ക്കും പ്രിയം ചുരുക്കെഴുത്തിനോടുതന്നെ. ആള്‍ ആരോഗദൃഢഗാത്രനൊന്നുമല്ല. നിരന്തരമുള്ള പാര്‍ട്ടി പ്രവര്‍ത്തനം സഖാവ് കുമാരന്റെ ശരീരത്തെ നന്നായി ക്ഷീണിപ്പിച്ചിട്ടുണ്ട്. ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ആനവാല്‍മോതിരം' എന്ന സിനിമയില്‍ ഹോട്ടലില്‍ സുരപാനീയം നുകര്‍ന്ന് ബഹളം വയ്ക്കുന്ന സംവിധായകനെയാവും സഖാവിനെ കാണുന്ന ആര്‍ക്കും ആദ്യം ഓര്‍മ്മവരുക. പക്ഷേ ശരീരത്തിന്റെ ന്യൂനതകള്‍ ഒക്കെ പരിഹരിക്കുന്നതാണ് ആ ശാരീരം. പത്താളെ മുന്നില്‍കിട്ടിയാല്‍ മൈക്കില്ലതെതന്നെ എന്തും പറഞ്ഞുകളയുമെന്ന് പറഞ്ഞുപരത്തുന്നത് ശത്രുക്കളാണ്. വിദ്യാഭ്യാസ യോഗ്യത: കമ...

അപകടങ്ങളിലലെ കൌതുകം

Image
റോ ഡ ില്‍ ഒരു അപകടം കണ്ടാല്‍ നിങ്ങള്‍ എന്തുചെയ്യും? വാഹനം നിര്‍ത്താതെ സ്ഥലം വിടും എന്നായിരിക്കും മിക്കവരുടെയം ഉത്തരം. എന്നാല്‍ നീലകണ്ഠപിള്ളക്ക് പറയാനുള്ളത് ഇത്രയേയുള്ളൂ, അങ്ങനെ ചെയ്യരുത്. ഒരു കൌതുകത്തിനെങ്കിലും നിങ്ങളുടെ വാഹനം നിര്‍ത്തണം, കാര്യമെന്തെന്ന് തിരക്കണം. കഴിയുമെങ്കില്‍ പോലീസ് മഹസര്‍ തയ്യാറാക്കി മടങ്ങുംവരെയെങ്കിലും അവിടെ നില്‍ക്കുകയും വേണം. സ്വരക്ഷയ്ക്ക് ഇത്രയെങ്കിലും ചെയ്യണമെന്നാണ് നീലകണ്ഠപിള്ളയുടെ മതം. ഇതിന് അദ്ദേഹം സാക്ഷ്യം പറയുന്നത് തന്റെതന്നെ ജീവിതകഥയാണ്. വെറുമൊരു കൌതുകത്തിന് അപകടം കാണാന്‍ കാര്‍ റോഡിന്റെ ഓരത്ത് ഒതുക്കിയതിലൂടെ ഒരു കേസില്‍നിന്നും രക്ഷപ്പെട്ട അനുഭവകഥ. കൃത്യം അഞ്ചുവര്‍ഷം മുന്‍പാണ് അദ്ദേഹത്തിന് ഈ അനുഭവം ഉണ്ടാകുന്നത്. രാജവീഥി എന്നു അക്ഷരാര്‍ത്ഥത്തില്‍ പറയാവുന്ന വെള്ളയമ്പലം - കവടിയാര്‍ റോഡിലാണ് രംഗപടം. സമയം രാത്രി 10 ആകും. സോഡിയം വേപ്പറുകളില്‍ ഭൂരിപക്ഷവും അന്ധന്‍മാരായിരുന്നതിനാല്‍ വീഥിയിലെക്കുള്ള വെളിച്ചവിന്യാസം പാടെ പരാജയമായിരുന്നു. ആ വീഥിയിലേക്കാണ് നീലകണ്ഠപള്ളയും കുടുംബവും കാറോടിച്ചു ചെല്ലുന്നത്. കുറച്ച് മുന്നോട്ടുപോകുമ്പോള്‍, രാജ്ഭവനും കഴിഞ്ഞു മുന്നോട്ടുപോ...